കുവൈത്ത് സിറ്റി: കുവൈത്തിൽ കൊറോണ വൈറസിെൻറ ഇന്ത്യൻ വകഭേദം റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ ആരോഗ്യ മന്ത്രി ഡോ. ബാസിൽ അസ്സബാഹിനെ വിമർശിച്ച് എം.പിമാർ. ഇന്ത്യൻ വകഭേദം നിർണയിക്കാനുള്ള നൂതന ഉപകരണങ്ങൾ എത്തിക്കണമെന്ന നിർദേശം ആരോഗ്യ മന്ത്രാലയം തള്ളിയത് അത്ഭുതപ്പെടുത്തുന്നതാണെന്നും ഡെൽറ്റ വകഭേദം വ്യാപിക്കുന്നത് തടയാൻ എന്താണ് ചെയ്യാൻ പോകുന്നതെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കണമെന്നും എം.പിമാർ ആവശ്യപ്പെട്ടു.
രാജ്യത്ത് ഡെൽറ്റ വകഭേദം എത്രത്തോളം വ്യാപിച്ചിട്ടുണ്ടെന്ന് അന്വേഷിക്കുകയാണെന്നും ഏതു രാജ്യത്തുനിന്നാണ് ഇത് കുവൈത്തിൽ എത്തിയതെന്നും പഠിക്കുന്നുണ്ടെന്ന് മന്ത്രി ബാസിൽ അസ്സബാഹ് പറഞ്ഞു.
ഇന്ത്യയിൽനിന്ന് നേരിട്ടുള്ള വിമാന സർവിസുകൾ നിർത്തിവെച്ചതിനാലും വിദേശികൾക്ക് പ്രവേശന വിലക്ക് നിലനിൽക്കുന്നതിനാലും ഇന്ത്യയിൽനിന്ന് എത്തിയതാകാൻ വഴിയില്ല. ലോകത്തിലെ 62 രാജ്യങ്ങളിൽ കൊറോണ വൈറസിെൻറ ജനിതക മാറ്റം സംഭവിച്ച ഇന്ത്യൻ വകഭേദം എത്തിയിട്ടുണ്ട്. ഇതിലേതെങ്കിലും രാജ്യത്തുനിന്നാകും കുവൈത്തിലെത്തിയത്.
അതിനിടെ ഡെൽറ്റ വകഭേദവുമായി ബന്ധപ്പെട്ട ചർച്ച ചെയ്യാൻ പാർലമെൻറിലെ ആരോഗ്യ സമിതി ആരോഗ്യ മന്ത്രിയെ ക്ഷണിക്കുമെന്ന് ഖലീൽ അൽ സാലിഹ് എം.പി പറഞ്ഞു.വ്യാപനം തടയാൻ മന്ത്രാലയം സ്വീകരിച്ച നടപടികൾ ചർച്ച ചെയ്യുമെന്നും യോഗത്തിെൻറ തീയതി നിശ്ചയിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.