കുവൈത്ത് സിറ്റി: സ്വദേശികളും വിദേശികളുമായ കുവൈത്ത് നിവാസികളിൽ 24 ശതമാനത്തിന് ഇതുവരെ കോവിഡ് പരിശോധന നടത്തി. 10,23,159 പേർക്കാണ് കുവൈത്തിൽ ഇതുവരെ കോവിഡ് പരിശോധന നടത്തിയത്.
ഇത് ജനസംഖ്യയുടെ 24 ശതമാനം വരും. ജനസംഖ്യയുമായി താരതമ്യം ചെയ്യുേമ്പാൾ കൂടിയ നിരക്കിൽ കോവിഡ് പരിശോധന നടത്തിയ രാജ്യങ്ങളിലൊന്നാണ് കുവൈത്ത്. സർക്കാർ തലത്തിൽ വിദേശികൾക്ക് ഉൾപ്പെടെ സൗജന്യമായാണ് കോവിഡ് പരിശോധന നടത്തുന്നത്. നേരത്തേ നടത്തിയിരുന്നതു പോലെ വ്യാപന പരിശോധന ഇപ്പോൾ ഇല്ലെങ്കിലും രോഗബാധ സംശയിക്കുന്നവർക്കും കാര്യമായ ശാരീരിക അസ്വസ്ഥതകളുള്ളവർക്കും സൗജന്യമായി പരിശോധനയും ആവശ്യമെങ്കിൽ ചികിത്സയും നൽകുന്നു. രോഗ സംശയവുമായി ആശുപത്രിയിൽ എത്തുന്നവർക്ക് പുറമെ ആരോഗ്യ മന്ത്രാലയം ഉദ്യോഗസ്ഥർ ഫീൽഡിൽ റാൻഡം അടിസ്ഥാനത്തിലും പരിശോധന നടത്തുന്നു.
കോവിഡ് പ്രതിസന്ധിയുടെ തുടക്കകാലത്ത് മിഷ്രിഫ് അന്താരാഷ്ട്ര എക്സിബിഷൻ സെൻററിൽ വൻ സന്നാഹം സ്ഥാപിച്ച് വിദേശികൾക്ക് കോവിഡ് പരിശോധന നടത്തിയിരുന്നു. വിദേശത്തുനിന്ന് സമീപസമയത്ത് എത്തിയ മുഴുവൻ വിദേശികൾക്കും പരിശോധന നടത്തി. വൈറസ് ബാധിത രാജ്യങ്ങളിൽനിന്ന് വന്ന വിദേശികൾക്ക് ഇവിടെയെത്തി പരിശോധന നടത്താനായിരുന്നു നിർദേശം നൽകിയിരുന്നത്. ഇതെല്ലാം സൗജന്യമായിരുന്നു. അധിക ബാധ്യതയുടെ സമ്മർദം കുറക്കാൻ കഴിയുന്നത്ര വിദേശികളെ കയറ്റിയയക്കണമെന്ന നിർദേശം കുവൈത്ത് ഭരണകൂടം തുടക്കത്തിലേ തള്ളിയിരുന്നു. ആരോഗ്യ മന്ത്രാലയത്തിെൻറ നിരീക്ഷണത്തിൽ കഴിയുന്ന വിദേശികൾക്കും സ്വദേശികൾക്കും ഒരു കുറവും വരാതിരിക്കാൻ അധികൃതർ സദാ ജാഗ്രതയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.