കുവൈത്ത് സിറ്റി: കുവൈത്തിൽ ഇതുവരെ കോവിഡ് പരിശോധന നടത്തിയവരുടെ എണ്ണം 10 ലക്ഷം കവിഞ്ഞു. ഇതുവരെ 10,01,250 പേർക്കാണ് രാജ്യത്ത് കോവിഡ് പരിശോധന നടത്തിയത്. വെള്ളിയാഴ്ച 718 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 1,35,650 പേർക്കാണ് വൈറസ് ബാധിച്ചത്. 751 പേർ ഉൾപ്പെടെ 1,26,344 പേർ രോഗമുക്തി നേടി. മൂന്നുപേർ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 833 ആയി. ബാക്കി 8473 പേരാണ് ചികിത്സയിലുള്ളത്.
110 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 7834 പേർക്കാണ് പുതുതായി കോവിഡ് പരിശോധന നടത്തിയത്. തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞ ദിവസത്തെ പോലെ 110 ആയി തുടർന്നു. മരണം ഒന്ന് കുറഞ്ഞപ്പോൾ രോഗമുക്തി പുതിയ കേസുകളെക്കാൾ അധികമായതോടെ ആകെ ചികിത്സയിലുള്ളവരുടെ എണ്ണം കുറഞ്ഞു. പുതിയ കേസുകളും രോഗമുക്തിയും രണ്ടു മാസത്തിലേറെയായി ഏകദേശം ഒപ്പത്തിനൊപ്പമാണ്. അതുകൊണ്ടുതന്നെ ആകെ ചികിത്സയിലുള്ളവരുടെ എണ്ണം രണ്ടു മാസത്തിലേറെയായി 8000ത്തിന് മുകളിലായി തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.