???????????????? ??????? ???????????????? ???????? ???? ?????????? ???????????????????????????? ???????? ???????? ????????????? ?????????????????? ?????????????????????????

കൊറോണ: കുവൈത്തിൽ ദേശീയ ദിനാഘോഷം റദ്ദാക്കി

കുവൈത്ത്​ സിറ്റി: മൂന്ന്​ ​പേർക്ക്​ കൊറോണ വൈറസ് (കോവിഡ്-19)​ സ്​ഥിരീകരിച്ചതോടെ കുവൈത്തി​​െൻറ ദേശീയ^വിമോചന ദിനാഘോഷങ്ങൾ റദ്ദാക്കാൻ കാബിനറ്റ്​ യോഗം തീരുമാനിച്ചു. ഫെബ്രുവരി 25, 26 തീയതികളിലായിരുന്നു ആഘോഷം. ഒരുക്കം പൂർത് തിയായ ശേഷമാണ്​ സുരക്ഷ പരിഗണിച്ച്​ ആഘോഷങ്ങളും അവധിയും റദ്ദാക്കിയത്​​.

1961 ജൂൺ 19നാണ് കുവൈത്ത് ബ്രിട്ടനിൽനിന്ന് സ്വാതന്ത്ര്യം നേടിയത്. അതിന് തൊട്ടടുത്ത മൂന്നു വർഷം ജൂൺ 19നായിരുന്നു കുവൈത്ത് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചിരുന്നത്. എന്നാൽ, 1964ൽ ആഘോഷം ഫെബ്രുവരി 25ലേക്ക് മാറ്റുകയായിരുന്നു.

രാജ്യത്തിന് സ്വാതന്ത്ര്യത്തിലേക്ക് വഴികാണിച്ച, ആധുനിക കുവൈത്തി​െൻറ ശിൽപി എന്നറിയപ്പെടുന്ന, രാജ്യത്തി​െൻറ 11ാമത് ഭരണാധികാരി അമീർ ശൈഖ് അബ്ദുല്ല അൽസാലിം അസ്സബാഹി​െൻറ സ്ഥാനാരോഹണം നടന്ന 1950 ഫെബ്രുവരി 25​െൻറ സ്മരണയിൽ ആ ദിവസം ദേശീയ ദിനാഘോഷമായി നിശ്ചയിക്കുകയായിരുന്നു.

പിന്നീട് അതിന് തൊട്ടടുത്ത ദിവസം തന്നെ ഇറാഖി അധിനിവേശത്തിൽനിന്ന് മുക്തി നേടിയ വിമോചന ദിനവും എത്തിയതോടെ ഫെബ്രുവരി 25, 26 തീയതികൾ ദേശീയ ആഘോഷ ദിനങ്ങളായി മാറി.

Tags:    
News Summary - covid19 kuwait cancels national day celebrations -gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.