ക്ര​സ​ന്റ് സെ​ന്റ​ർ കു​വൈ​ത്ത് ഇ​ൻ​വെ​സ്റ്റേ​ഴ്സ് മീ​റ്റ് മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ് ചെ​യ​ർ​മാ​ൻ മു​സ്ത​ഫ ഹം​സ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ക്ര​സ​ന്റ് സെ​ന്‍റ​ർ കു​വൈ​ത്ത് ഇ​ൻ​വെ​സ്റ്റേ​ഴ്സ് മീ​റ്റും ലോ​ഗോ പ്ര​കാ​ശ​ന​വും

കു​വൈ​ത്ത് സി​റ്റി: ക്ര​സ​ന്റ് സെ​ന്റ​ർ കു​വൈ​ത്ത് ഇ​ൻ​വെ​സ്റ്റേ​ഴ്സ് മീ​റ്റും ലോ​ഗോ പ്ര​കാ​ശ​ന​വും ദ​ജീ​ജ് മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ് കോ​ർ​പ​റേ​റ്റ് ഓ​ഫി​സ് ഹാ​ളി​ൽ ന​ട​ന്നു. പ്ര​സി​ഡ​ന്റ്‌ ശ​രീ​ഫ് ഒ​തു​ക്കു​ങ്ങ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ് ചെ​യ​ർ​മാ​ൻ മു​സ്ത​ഫ ഹം​സ ഉ​ദ്ഘാ​ട​നം ചെ​യ്തു. അം​ഗ​ങ്ങ​ൾ​ക്ക് നാ​ട്ടി​ൽ നി​ക്ഷേ​പ​ത്തി​നു​ള്ള അ​വ​സ​ര​മൊ​രു​ക്കു​ന്ന​ത്തി​ന് ക്ര​സ​ന്‍റ് സെ​ന്‍റ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ രൂ​പവത്ക​രി​ക്കു​ന്ന ‘സി​ഗ് മാ​ക് ഫ്യൂ​ച്ച​ർ-​എ​ൽ.​എ​ൽ.​പി’ ക​മ്പ​നി​യു​ടെ ലോ​ഗോ ര​ക്ഷാ​ധി​കാ​രി മു​സ്ത​ഫ കാ​രി പ്ര​കാ​ശ​നം ചെ​യ്തു. ക​മ്പ​നി​യു​ടെ പ്ര​ഥ​മ നി​ക്ഷേ​പ പ​ദ്ധ​തി​യെ കു​റി​ച്ച് ക്ര​സ​ന്റ് ഫ്യൂ​ച്ച​ർ ഇ​ൻ​വെ​സ്റ്റ്‌​മെ​ന്റ് ചെ​യ​ർ​മാ​ൻ കോ​യ വ​ള​പ്പി​ൽ അ​വ​ത​രി​പ്പി​ച്ചു. പ​ദ്ധ​തി​യു​ടെ വി​ഡി​യോ പ്ര​സ​ന്‍റേ​ഷ​നും ന​ട​ന്നു. കെ.​ഐ.​ജി പ്ര​സി​ഡ​ന്റ്‌ ശ​രീ​ഫ് പി.​ടി, കെ.​എം.​സി.​സി ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ്‌ ഇ​ക്ബാ​ൽ മാ​വി​ലാ​ടം എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു സം​സാ​രി​ച്ചു. പു​തി​യ ക​മ്പ​നി​യു​മാ​യും നി​ക്ഷേ​പ പ​ദ്ധ​തി​യു​മാ​യും ബ​ന്ധ​പ്പെ​ട്ട് അം​ഗ​ങ്ങ​ളു​മാ​യി ന​ട​ത്തി​യ മു​ഖാ​മു​ഖ​ത്തി​ന് ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ സ​ലീം ഹാ​ജി പാ​ലോ​ത്തി​ൽ, ഗ​ഫൂ​ർ അ​ത്തോ​ളി, മ​ൻ​സൂ​ർ കു​ന്ന​ത്തേ​രി, ഇ​ല്യാ​സ് പാ​ഴൂ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. ഭാ​ര​വാ​ഹി​ക​ളാ​യ വി.​എ. ഷ​ഫീ​ഖ്, ഷാ​ജ​ഹാ​ൻ പാ​ലാ​റ, മൊ​യ്‌​തീ​ൻ പൂ​ങ്ങാ​ട​ൻ, നൗ​ഷാ​ദ് ക​ക്ക​റ​യി​ൽ, ഫൈ​സ​ൽ കൊ​യി​ലാ​ണ്ടി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. മ​ത​കാ​ര്യ വി​ങ് ക​ൺ​വീ​ന​ർ ഹാ​രി​സ് ത​യ്യി​ൽ ഖി​റാ​അ​ത്ത് ന​ട​ത്തി. ക്ര​സ​ന്റ് ഫ്യൂ​ച്ച​ർ ഇ​ൻ​വെ​സ്റ്റ്‌​മെ​ന്റ് ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഷാ​ഹു​ൽ ബേ​പ്പൂ​ർ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ഇ​ല്യാ​സ് ബാ​ഹ​സ്സ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Crescent Center Kuwait Investors Meet and Logo Release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.