കെ.കെ.എം.എ ഫർവാനിയ ബ്രാഞ്ച് ഇഫ്താർ സംഗമത്തിൽ നിന്ന്
കുവൈത്ത് സിറ്റി: കെ.കെ.എം.എ ഫർവാനിയ ബ്രാഞ്ച് ഇഫ്താർ സംഗമം ദാറുൽ ഖുർആൻ ഫുട്ബാൾ ഗ്രൗണ്ടിൽ നടന്നു. ബ്രാഞ്ച് പ്രസിഡന്റ് സജ്ബീർ അലി അധ്യക്ഷത വഹിച്ചു. മുഖ്യ രക്ഷാധികാരി സിദ്ദിഖ് കൂട്ടുമുഖം ഉദ്ഘാടനം ചെയ്തു.
ഉസ്താദ് സുബൈർ മൗലവി ആലക്കാട് റമദാൻ സന്ദേശം നൽകി. അഷ്റഫ് അൻവരി പട്ടാമ്പി പ്രാർഥനക്ക് നേതൃത്വം നൽകി. കേന്ദ്ര ചെയർമാൻ എ.പി അബ്ദുൽ സലാം, വൈസ് ചെയർമാൻ ഇബ്രാഹിം കുന്നിൽ എന്നിവർ സംസാരിച്ചു. റിസ്വാൻ മുഹമ്മദ് ഖിറാഅത്ത് നടത്തി.
കുവൈത്ത് ഫുഡ് ബാങ്ക് സെക്രട്ടറി ഹനീഫ സി പടന്ന, അഹമ്മദ് അൽ മഗ്രിബി കൺട്രി ഹെഡ് മൻസൂർ ചൂരി, ഇഫ്കോ പ്രതിനിധി കരീം, ഷിഫാ അൽ ജസീറ പ്രതിനിധി അസിം സേട്ട് സുലൈമാൻ, കേന്ദ്ര വർക്കിങ് പ്രസിഡന്റ് സംസം റഷീദ്, അബ്ദുൽ കലാം മൗലവി, ലത്തീഫ് എടയൂർ, എ.ടി. നൗഫൽ, നിസാം നാലകത്ത്, പി.എം. ശരീഫ്, ടി.ഫിറോസ്, അഷ്റഫ് മാങ്കാവ്, കെ.എച് മുഹമ്മദ് കുഞ്ഞി, എം.പി.സുൽഫിക്കർ, മുഹമ്മദലി കടിഞ്ഞിമൂല, സലിം പി.പി.പി, ജംഷി കൊയിലാണ്ടി എന്നിവർ സംബന്ധിച്ചു. റിഹാബ് തൊണ്ടിയിൽ സ്വാഗതവും ശമ്മാസ് മുസ്തഫ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.