കുട കുവൈത്ത് ഇഫ്താർ സംഗമത്തിൽ അയ്യൂബ് കച്ചേരി സംസാരിക്കുന്നു
കുവൈത്ത് സിറ്റി: കേരളത്തിലെ ജില്ല സംഘടനകളുടെ കുവൈത്തിലെ കൂട്ടായ്മ കേരള യുനൈറ്റഡ് ഡിസ്ട്രിക്ട് അസോസിയേഷൻ (കുട കുവൈത്ത്) ഇഫ്താർ സംഗമം ദെജീജ് മെട്രോ ഹാളിൽ സംഘടിപ്പിച്ചു.
ജനറൽ കൺവീനർ മാർട്ടിൻ മാത്യു അധ്യക്ഷത വഹിച്ചു. റോയൽ സീഗൾ ഗ്രൂപ് ചെയർമാൻ സുനിൽ പറക്കപ്പാടത്ത് ഉദ്ഘാടനം ചെയ്തു. ഡോ. അലിഫ് ഷുക്കൂർ മുഖ്യപ്രഭാഷണം നടത്തി. ഗ്രാൻഡ് ഹൈപ്പർ കുവൈത്ത് റീജനൽ ഡയറക്ടർ അയ്യൂബ് കച്ചേരി, മെട്രോ മെഡിക്കൽ ഗ്രൂപ് ചെയർമാൻ ഹംസ പയ്യന്നൂർ, കുട കൺവീനർമാരായ എം.എ. നിസാം, സന്തോഷ് പുനത്തിൽ, തങ്കച്ചൻ ജോസഫ്, മുൻ ഭാരവാഹികളായ ഷൈജിത്ത്, പ്രേംരാജ്, ചെസിൽ ചെറിയാൻ, അലക്സ് മാത്യു, സാമൂഹിക സംഘടന നേതാക്കാൾ, ജില്ല അസോസിയേഷൻ പ്രതിനിധികൾ എന്നിവർ ആശംസ അറിയിച്ചു.
കൺവീനർ സക്കീർ പുതുനഗരം സ്വാഗതവും കൺവീനർ ജിനേഷ് ജോസ് നന്ദിയും പറഞ്ഞു. കുട എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ, ജില്ല കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.