കുവൈത്ത് സിറ്റി: തൃശൂർ എൻജിനീയറിങ് കോളജ് അലുമ്നി അസോസിയേഷൻ സംഘടിപ്പിച്ച ഇൻറർ കൊളീജിയറ്റ് ക്രിക്കറ്റ് ടൂർണമെൻറിൽ കുവൈത്ത് എൻജിനീയേഴ്സ് അസോസിയേഷൻ (കെ.ഇ.എ) ചാമ്പ്യന്മാരായി. ഫൈനലിൽ കൊല്ലം ടി.കെ.എം എൻജിനീയറിങ് കോളജിനെ 19 റൺസിനാണ് തോൽപിച്ചത്.
ആദ്യം ബാറ്റ് ചെയ്ത കെ.ഇ.എ ശരത്തിെൻറ 37 റൺസ് മികവിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 71 റൺസ് നേടി.
മറുപടിയായി ടി.കെ.എമ്മിന് ആറ് വിക്കറ്റ് നഷ്ടത്തിൽ 52 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. നേരത്തേ നടന്ന സെമി ഫൈനലിൽ ടി.കെ.എം എൻജിനീയറിങ് കോളജ് എ.െഎ.സി.കെയെയും കെ.ഇ.എ പാലക്കാട് എൻ.എസ്.എസ് കോളജിനെയും തോൽപിച്ചാണ് ഫൈനലിലെത്തിയത്.
തിരുവനന്തപുരം എൻജിനീയറിങ് കോളജ്, തൃശൂർ എൻജിനീയറിങ് കോളജ്, എൻ.െഎ.ടി കാലിക്കറ്റ്, എം.എ.സി.ഇ കോതമംഗലം എൻജിനീയറിങ് കോളജ് എന്നീ ടീമുകളും പെങ്കടുത്തു. വിജയികൾക്ക് കെ.ഇ.എഫ് ജനറൽ കൺവീനർ അബ്ദുൽ സഗീർ, ടി.ഇ.സി ചെയർമാൻ ഷാജു മേലേവീട്ടിൽ, ജനറൽ സെക്രട്ടറി അബ്ദുൽ ജബ്ബാർ, മോഹനചന്ദ്രൻ, ജോർജ് ജോസഫ്, രഘു ജനാർദനൻ, കൃഷ്ണകുമാർ, സുധീർ, ദീപ്തി സുനിൽ, ശ്രുതി ധനേഷ് എന്നിവർ സമ്മാനദാനം നിർവഹിച്ചു. സുനിൽ ചന്ദ്രൻ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.