????

കോട്ടയം സ്വദേശിനി കുവൈത്തിൽ മരിച്ചു

കു​വൈത്ത്​ സിറ്റി: കോട്ടയം സംക്രാന്തി സ്വദേശിനി കുവൈത്തിൽ മരിച്ചു. സുമി തെക്കനായില്‍ (37) ആണ്​ മരിച്ചത്​. മുബാറക്​ ആശുപത്രിയിലേക്ക്​ കൊണ്ടുപോവുംവഴിയാണ്​ മരണം. ഹൃദയാഘാതമാണ് മരണകാരണം എന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. ആറുമാസം മുമ്പാണ് ഹോം നഴ്‌സായി സുമി കുവൈത്തിലെത്തിയത്. 

കോട്ടയം പാറമ്പുഴ സംക്രാന്തി മാമ്മൂട് സ്വദേശിനിയാണ്. ഭര്‍ത്താവ് ഉപേക്ഷിച്ച സുമിക്ക് രണ്ട് മക്കളാണുള്ളത്. വീട്ടുജോലിക്കായി കുവൈത്തിലെത്തിയ ഇവർ ജോലി നഷ്​ടപ്പെട്ടതിനെ തുടര്‍ന്ന് ആഴ്ചകളായി എംബസിയുടെ ഷെല്‍ട്ടറില്‍ കഴിയുകയായിരുന്നു എന്നാണ് വിവരം.

Tags:    
News Summary - death news-sumi-kuwait-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.