എരുമപ്പെട്ടി: കുവൈറ്റിൽ ജോലിക്കിടെ തയ്യൂർ സ്വദേശിയായ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. തയ്യൂർ എളാട്ട്പീടികയിൽ വീട്ടിൽ വീരാൻകുട്ടിയുടെ മകൻ മുസ്തഫയാണ് (42) മരിച്ചത്.
25 വർഷമായി കുവൈറ്റിൽ ജോലി ചെയ്ത് വരികയായിരുന്നു. എട്ട് വർഷമായി ഷുവൈക്കിൽ കാർ പോളിഷിംഗ് കമ്പനിയിലെ ജീവനക്കാരനായിരുന്നു. നാല് മാസം മുമ്പാണ് നാട്ടിൽ വന്ന് പോയത്.
ബുധനാഴ്ച ജോലി ചെയ്തു കൊണ്ടിരിക്കെയാണ് ഹൃദയാഘാതമുണ്ടായത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഭാര്യ: ഫൗസിയ. മക്കൾ: മുർഷിദ്, മുബഷിർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.