വിദേശരാജ്യങ്ങളിൽ താമസിക്കുന്ന പ്രവാസികൾക്ക് അതത് എംബസി വഴി വോട്ടുചെയ്യാനുള്ള സംവിധാനം എത്രയും വേഗത്തിൽ നടപ്പാക്കണം. പ്രവാസജീവിതം അവസാനിപ്പിച്ച് മടങ്ങി നാട്ടിൽ എത്തുന്നവർക്ക് ബിസിനസ് സംരംഭം തുടങ്ങാനുള്ള സഹായങ്ങൾ ചെയ്യുക, വിദേശങ്ങളിൽ മരണപ്പെടുന്നവരുടെ മൃതദേഹം സൗജന്യമായി നാട്ടിൽ എത്തിക്കാനുള്ള ക്രമീകരണം സംസ്ഥാന സർക്കാർ, കേന്ദ്രസർക്കാർ തലത്തിൽ നടപ്പാക്കുക, പ്രവാസികൾക്ക് ഇൻഷുറൻസ് പരിരക്ഷ നൽകുക, പ്രവാസികളുടെ പ്രായമായ മാതാപിതാക്കൾക്കും ഭവനങ്ങൾക്കും തദ്ദേശഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സുരക്ഷ ഉറപ്പാക്കുക തുടങ്ങി വർഷങ്ങളായി ഉന്നയിക്കുന്ന നിരവധി ആവശ്യങ്ങൾ ഇൗ തെരഞ്ഞെടുപ്പ് കാലത്തും ഞങ്ങൾ ഉന്നയിക്കുകയാണ്.
കുറഞ്ഞ ചെലവിൽ യാത്രചെയ്യാനുള്ള എയർകേരള വിമാനം എന്ന പദ്ധതി ആരംഭിച്ചാൽ സീസൺ സമയങ്ങളിൽ യാത്ര ചെയ്യുന്നവർക്ക് ഏറ്റവും ആശ്വാസം ആയിരിക്കും. അവധിക്കു നാട്ടിൽ പോയി കോവിഡ് പ്രതിസന്ധിമൂലം തിരികെ മടങ്ങിപ്പോകാൻ സാധിക്കാത്ത സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്നവരെ സഹായിക്കാനും പുനരധിവാസ പദ്ധതികൾക്കും ത്രിതല പഞ്ചായത്ത്, മുനിസിപ്പാലിറ്റികളുടെ നേതൃത്തിൽ മുൻകൈ എടുക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.