കുവൈത്ത് സിറ്റി: ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് അഹമ്മദ് ഫഹദ് അൽ അഹമ്മദ് അസ്സബാഹും ഒമാൻ പ്രതിരോധകാര്യ ഉപപ്രധാനമന്ത്രി ഷെഹാബ് അൽ സെയ്ദും കൂടിക്കാഴ്ച നടത്തി.
മസ്കത്തിൽ നടന്ന 20ാമത് പ്രതിരോധമന്ത്രിമാരുടെ കൗൺസിലിനിടെയാണ് കൂടിക്കാഴ്ച. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷിബന്ധവും സൈനിക സഹകരണവും ഇരുവരും ചർച്ചചെയ്തതായി കുവൈത്ത് പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.
പ്രാദേശിക, ആഗോള സംഭവവികാസങ്ങളും വിലയിരുത്തി. കുവൈത്തും ഒമാനും തമ്മിൽ വിവിധ മേഖലകളിൽ ആഴത്തിലുള്ള ചരിത്രപരമായ ബന്ധങ്ങളെ ശൈഖ് അഹമ്മദ് അൽ ഫഹദ് പ്രശംസിച്ചു. ഇവ കൂടുതൽ വികസിക്കുമെന്നും പ്രതീക്ഷ പുലർത്തി. ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) രാജ്യങ്ങൾ തമ്മിലുള്ള സഹകരണ ബന്ധങ്ങളെ പിന്തുണക്കുന്ന യോഗങ്ങളുടെ പ്രാധാന്യവും ശൈഖ് അഹമ്മദ് ഫഹദ് ചൂണ്ടിക്കാട്ടി. ഒമാനിലെ കുവൈത്ത് അംബാസഡർ മുഹമ്മദ് അൽ ഹജ്രിയും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.