കുവൈത്ത് സിറ്റി: കുവൈത്തിൽ പുതുതായി ചുമതലയേറ്റ ഇന്ത്യൻ സ്ഥാനപതി സിബി ജോർജിനെ കല കുവൈത്ത് പ്രതിനിധികൾ സന്ദർശിച്ചു.പാസ്പോർട്ട് സേവാ കേന്ദ്രങ്ങൾ പ്രവാസി സൗഹൃദമാക്കുക, പൊതുമാപ്പിന് ഔട്ട് പാസ് ലഭിച്ച് രാജ്യം വിടാത്തവരും ഇതുവരെ ഔട്ട് പാസ് ലഭിക്കാത്തവരെയും ചേർത്ത് രണ്ടാം പൊതുമാപ്പ് ആനുകൂല്യം ലഭിക്കാൻ ആവശ്യമായ ഇടപെടലുകൾ എംബസി നടത്തണമെന്നും തൊഴിൽ തർക്കങ്ങളിൽ ന്യായമായ നിയമ സഹായം ഉറപ്പാക്കാൻ ഇന്ത്യൻ എംബസിയുടെ ശ്രദ്ധ പതിയണമെന്നും തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് നിവേദനം നൽകി.
വിഷയങ്ങൾ പരിശോധിച്ച് ആവശ്യമായ നടപടിയെടുക്കുമെന്ന് അദ്ദേഹം ഉറപ്പ് നൽകി. കല കുവൈത്ത് പ്രസിഡൻറ് ജ്യോതിഷ് ചെറിയാൻ, ജനറൽ സെക്രട്ടറി സി.കെ. നൗഷാദ്, ട്രഷറർ പി.ബി. സുരേഷ്, വൈസ് പ്രസിഡൻറ് ഡോ. വി.വി. രംഗൻ, സാമൂഹിക വിഭാഗം സെക്രട്ടറി അനൂപ് മങ്ങാട്ട്, കേരള പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ എൻ. അജിത് കുമാർ, മുൻ കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ആർ. നാഗനാഥൻ, ജെ. സജി എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.