കുവൈത്ത് സിറ്റി: സ്വകാര്യ വിമാനക്കമ്പനികളെ ചുമതലപ്പെടുത്തിയതോടെ വന്ദേ ഭാരത് ദൗത്യത്തിെൻറ നാലാംഘട്ടത്തിൽ കുവൈത്തിൽനിന്ന് വ്യത്യസ്ത ടിക്കറ്റ്
നിരക്ക്. നേരത്തെ കുവൈത്തിൽനിന്ന് കേരളത്തിലേക്ക് 80 ദീനാർ എന്ന ഏകീകൃത നിരക്ക് ആയിരുന്നു. ഇപ്പോൾ വിവിധ തീയതികളിലും വ്യത്യസ്ത
വിമാനത്താവളങ്ങളിലേക്കും പല നിരക്കാണ്. എല്ലായിടത്തേക്കും നേരത്തെ എയർ ഇന്ത്യ ഇൗടാക്കിയിരുന്ന 80 ദീനാറിനേക്കാൾ കൂടുതലാണ്.
ജൂലൈ 15ന് കൊച്ചിയിലേക്കുള്ള വിമാനം 81.100 ദീനാർ നിരക്കിൽ സർവീസ് നടത്തുേമ്പാൾ ജൂലൈ 16ന് തിരുവനന്തപുരത്തേക്കുള്ള വിമാനത്തിൽ യാത്ര ചെയ്യാൻ
ട്രാവൽസുകാരുടെ കമീഷൻ അടക്കം 101.650 ദീനാർ നൽകണം. 16ന് കോഴിക്കോേട്ടക്കുള്ള ഇൻഡിഗോ വിമാനത്തിന് 96.300 ദീനാർ ആണ് നിരക്ക്.
14ന് കണ്ണൂരിലേക്കുള്ള വിമാനത്തിന് 91 ദീനാർ ഇടാക്കുന്നു.
വന്ദേ ഭാരത് നിരക്കിനേക്കാൾ കുറവിൽ ചില ചാർേട്ടഡ് വിമാന സർവീസുകളും ഉണ്ട് എന്നതാണ് പ്രത്യേകത. ആദ്യ മൂന്ന് ഘട്ടത്തിൽ ഏറ്റവും കൂടുതൽ ആവശ്യക്കാരുണ്ടായിട്ടും 36 വിമാനങ്ങൾ മാത്രമാണ് ഉണ്ടായിരുന്നതെങ്കിൽ നാലാംഘട്ടത്തിൽ 91 വിമാനങ്ങൾ ഷെഡ്യൂൾ ചെയ്തിട്ടുണ്ട് എന്നത് ആശ്വാസമാണ്. നിരക്ക് അധികമായാലും ടിക്കറ്റ് ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. ആദ്യ ഘട്ടങ്ങളിൽ
ആളുകൾ ടിക്കറ്റിനായി നെേട്ടാട്ടമോടുകയായിരുന്നു.
അടിയന്തരമായി നാട്ടിലെത്തേണ്ടവർ ഇതിനകം അധിക നിരക്ക് നൽകി ചാർേട്ടഡ് വിമാനങ്ങളിൽ പോയിട്ടുണ്ട്. നാലാംഘട്ടത്തിൽ എയർ ഇന്ത്യയെ ഒഴിവാക്കി സ്വകാര്യ വിമാനക്കമ്പനികൾക്കാണ് അവസരം നൽകിയത്. ഗോ എയർ, ഇൻഡിഗോ എന്നിവയാണ്
കുവൈത്തിൽനിന്നുള്ള സർവീസ് നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.