കുവൈത്ത് സിറ്റി: രാജ്യത്ത് സിവിൽ പിഴകള്‍ അടക്കുന്നതിനായി ഡിജിറ്റൽ സേവനം ആരംഭിച്ചതായി നീതിന്യായ മന്ത്രി ഡോ.മുഹമ്മദ് അൽ വാസ്മി അറിയിച്ചു. സര്‍ക്കാര്‍ ഏകീകൃത ആപ്പായ സഹല്‍ വഴിയാണ് പുതിയ സേവനം. ഇതോടെ കോടതികളിലോ സര്‍ക്കാര്‍ ഓഫിസുകളിലോ സന്ദര്‍ശിക്കാതെ ഉപയോക്താക്കള്‍ക്ക് നേരിട്ട് പിഴ അടക്കാന്‍ സാധിക്കും.
ജുഡീഷ്യൽ പ്രക്രിയകൾ കാര്യക്ഷമമാക്കുന്നതിനും ഡിജിറ്റൽ സര്‍വിസുകള്‍ വ്യാപിക്കുന്നതിന്റെയും ഭാഗമായാണ് പുതിയ സേവനം ഏര്‍പ്പെടുത്തിയതെന്ന് അധികൃതര്‍ പറഞ്ഞു. ഉപയോക്താക്കൾക്ക് അവരുടെ സിവിൽ പിഴ അടക്കേണ്ട കേസുകൾ ആപ് വഴി കാണാൻ പുതിയ സേവനം സഹായിക്കുന്നു. പിഴകൾ മുഴുവനായും അടച്ചുകഴിഞ്ഞ ശേഷമായിരിക്കും ഈ പിഴകൾ കാരണം ഏർപ്പെടുത്തിയിരിക്കുന്ന ഇടപാട് നിയന്ത്രണങ്ങൾ നീക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.