കുവൈത്ത് സിറ്റി: പുതുവർഷത്തിൽ നാട്ടിൽ പോകാൻ ഒരുങ്ങുന്നവരുണ്ടോ, കുറഞ്ഞ നിരക്കിൽ ഇപ്പോൾ ടിക്കറ്റ് എടുക്കാം. എയർഇന്ത്യ എക്സ്പ്രസിൽ ഈ മാസം അവസാനത്തിലും ജനുവരിയിലും കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലേക്ക് കുവൈത്തിൽനിന്നും തിരിച്ചുമുള്ള ടിക്കറ്റ് നിരക്കിൽ കുറവുണ്ട്.
ക്രിസ്മസ് ആഘോഷത്തിനായി മിക്കവരും നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തതും കുടുംബങ്ങൾ കൂടുതൽ യാത്ര ചെയ്യാത്തതും ആണു നിരക്കു കുറയാൻ കാരണമെന്നാണ് സൂചന. സൈറ്റിൽ കാണിച്ചതുപ്രകാരം ഈ മാസം 23ന് 60 ദീനാർ ആണ് കുവൈത്തിൽനിന്ന് കോഴിക്കോട്ടേക്കുള്ള നിരക്ക്. 24ന് 40 ദീനാറായി കുറയും. തുടർന്നുള്ള ദിവസങ്ങളിൽ 39 ദീനാറിന് നാട്ടിൽ പോകാം.
ജനുവരിയിൽ ആദ്യ ആഴ്ച 42 ദീനാറും തുടർന്ന് 36 ദീനാറുമാണ് കോഴിക്കോട്ടേക്കുള്ള കൂടിയ നിരക്ക്. കണ്ണൂരിലേക്ക് ഈ മാസം വരുന്ന തിങ്കൾ, വ്യാഴം ദിവസങ്ങളിൽ 39 ദീനാറിന് യാത്രചെയ്യാം. ജനുവരിയിൽ 42 ദീനാറാണ് ടിക്കറ്റ് നിരക്ക്. കോഴിക്കോടുനിന്ന് കുവൈത്തിലേക്ക് ഈ മാസം 45 ദീനാറാണ് നിരക്ക് ഡിസംബർ 31ന് അൽപം കൂടും. ജനുവരി ഒന്നിന് 55 ദീനാറാണ്. തുടർന്നുള്ള ദിവസങ്ങളിൽ 50 ദീനാറിന് താഴെയാണ് ടിക്കറ്റ് നിരക്ക്. കണ്ണൂരിൽനിന്ന് ഈ മാസം കുവൈത്തിലേക്ക് 49 ദീനാറും ജനുവരിയിൽ 51 ദീനാറുമാണ് നിലവിൽ കാണിക്കുന്ന ടിക്കറ്റ് നിരക്ക്. കോഴിക്കോട് ചൊവ്വ, വെള്ളി ദിവസങ്ങൾ ഒഴികെയും കണ്ണൂരിലേക്ക് തിങ്കൾ, വ്യാഴം ദിവസങ്ങളിലുമായാണ് കുവൈത്തിൽനിന്നും തിരിച്ചുമുള്ള എയർഇന്ത്യ എക്സ്പ്രസ് സർവീസ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.