കുവൈത്ത് സിറ്റി: മൂന്നു മാസത്തിലേറെ രാജ്യത്തിന് പുറത്ത് കഴിയുന്ന ഗാര്‍ഹിക തൊഴിലാളിയുടെ വിസ റദ്ദാക്കാന്‍ തൊഴിലുടമക്ക് അനുമതി. ഇതോടെ വീട്ടുജോലിക്കാര്‍ രാജ്യം വിട്ട് മൂന്നു മാസത്തിനുള്ളില്‍ തിരികെ വന്നില്ലെങ്കില്‍ കുവൈത്തി സ്പോണ്സര്ക്ക് റസിഡന്‍സ് റദ്ദാക്കാം. സര്‍ക്കാര്‍ ഏകീകൃത ആപ്പായ സഹല്‍ വഴി ഇതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഡിജിറ്റൽ സൗകര്യം സ്പോൺസർമാർക്ക് പ്രക്രിയ ലളിതമാക്കുകയും വേഗത്തിലാക്കുകയും ചെയ്യും. റസിഡന്‍സി അഫയേഴ്സ് ഓഫിസുകള്‍ സന്ദര്‍ശിച്ചും ഗാര്‍ഹിക തൊഴിലാളിയുടെ വിസ റദ്ദാക്കാമെന്ന് അധികൃതര്‍ വ്യക്തമാക്കി.
നവംബര്‍ അഞ്ചാം തീയതി മുതലാണ് പുതിയ നിയമം പ്രാബല്യത്തില്‍ വരുന്നത്. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാൽ അൽ ഖാലിദ് അൽ അഹമ്മദ് അസ്സബാഹിന്റെ നിർദേശപ്രകാരമാണ് പുതിയ തീരുമാനമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. അതേസമയം, തുടർച്ചയായി ആറു മാസത്തില്‍ കൂടുതല്‍ രാജ്യത്തിന് പുറത്ത് കഴിയുന്ന പ്രവാസികളുടെ വിസ രാജ്യത്ത് തിരികെ പ്രവേശിച്ചില്ലെങ്കില്‍ സ്വയമേവ റദ്ദാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.