കുവൈത്ത് സിറ്റി: തൃശൂർ അസോസിയേഷൻ ഓഫ് കുവൈത്ത് (ട്രാസ്ക്) സാമൂഹിക ക്ഷേമ പ്രവർത്തനത്തിന്റെ ഭാഗമായി ‘ഗൃഹമൈത്രി-2022’ പദ്ധതിയിൽ ട്രാസ്ക് അംഗം വാസന്തിക്ക് വീട് കൈമാറും.
വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് മൂന്നാമത്തെ വാർഡിൽ നിർമിച്ച വീടിന്റെ താക്കോൽദാനം 29ന് ട്രാസ്ക് പ്രസിഡന്റ് ആന്റോ പാണേങ്ങാടൻ നിർവഹിക്കും. വരന്തരപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജിത സുധാകരൻ, ട്രാസ്ക് മുൻ ഭാരവാഹികൾ, അസോസിയേഷൻ പ്രതിനിധികൾ, ജനപ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.