കുവൈത്ത് സിറ്റി: കണ്‍സൽട്ടന്റ് സര്‍ജനും ഗ്യാസ്ട്രോ എന്ററോളജിസ്റ്റുമായ ഡോ. ദേവിദാസ് ഷെട്ടി സാല്‍മിയ സൂപ്പര്‍ മെട്രോയില്‍ ചാര്‍ജെടുത്തു. കര്‍ണാടക ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍നിന്ന് എം.ബി.ബി.എസും മൈസൂര്‍ യൂനിവേഴ്സിറ്റിയില്‍നിന്ന് ജനറല്‍ സര്‍ജറിയില്‍ പി.ജിയും ലണ്ടനിലെ റോയല്‍ കോളജ് ഓഫ് സര്ജന്സില്നിന്ന് ഫെലോഷിപ്പും കരസ്ഥമാക്കിയ ഡോ. ദേവിദാസ് ഷെട്ടിക്ക് ഇന്ത്യയിലെയും കുവൈത്തിലെയും വ്യത്യസ്ത ഹോസ്പിറ്റലുകളിലായി 32 വര്‍ഷത്തെ പരിചയസമ്പത്തുണ്ട്.
ഡേകെയര്‍ സര്‍ജറി സൗകര്യം ആരംഭിക്കാനിരിക്കെ ഡോ. ദേവിദാസ് ഷെട്ടിയുടെ സാന്നിധ്യം സന്തോഷം നല്‍കുന്നതാണെന്ന് മെട്രോ മെഡിക്കല്‍ ഗ്രൂപ് ചെയര്മാന് മുസ്തഫ ഹംസ പറഞ്ഞു. ബാരിയാട്രിക് സര്‍ജറി, ഗ്യാസ്ട്രോസ്കോപിക് സൗകര്യം, കൊളോണോസ്കോപ്പി, ഇ.ആര്.സി.പി, ലാപ്രോസ്കോപിക് സര്‍ജറി, സ്റ്റാപ്ലിങ് ഓഫ് പൈല്‍സ്, വാര്യസ് ജനറല്‍ സര്‍ജിക്കല്‍ ഓപറേഷന്‍സ്, ഡേ കെയര്‍ സര്‍ജറി, വാസ്കുലാര്‍ സര്‍ജറി, കാന്‍സര്‍ സര്‍ജറി, വെയ്റ്റ് റിഡക്ഷന്‍ സര്‍ജറി തുടങ്ങിയ വ്യത്യസ്ത സര്‍ജറികളില്‍ ഡോ. ദേവിദാസ് ഷെട്ടി വിദഗ്ധനാണെന്ന് മെട്രോ മെഡിക്കല്‍ ഗ്രൂപ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.