കുവൈത്തിൽ മയക്കുമരുന്ന്​ പിടികൂടിയപ്പോൾ

മയക്കുമരുന്ന്​ കേസുകളിൽ ആറുപേർ അറസ്​റ്റിൽ

കുവൈത്ത്​ സിറ്റി: വ്യത്യസ്​ത സ്ഥലങ്ങളിൽ നാല്​ മയക്കുമരുന്ന്​ കേസുകളിലായി കുവൈത്തിൽ ആറു പേർ അറസ്​റ്റിലായി. രഹസ്യവിവരത്തെ തുടർന്ന്​ കെട്ടിടത്തിൽ നടത്തിയ പരിശോധനയിൽ സ്വദേശി യുവാവ്​ 3200 ദീനാറി​െൻറ മയക്കുമരുന്നുമായി പിടിയിലായി. മറ്റൊരു കേസിൽ 3380 ദീനാറി​െൻറ മയക്കുമരുന്നുമായി രണ്ടു പേരെ പിടികൂടി. ഇവരിൽനിന്ന്​ പണവും കണ്ടെടുത്തു. ഇവരുടെ താമസസ്ഥലത്ത്​ പരിശോധന നടത്തുകയായിരുന്നു. മൂന്നാമത്തെ കേസിൽ മൂന്ന്​ കിലോ മരിജുവാന, 12 കുപ്പി മദ്യം എന്നിവ സഹിതം രണ്ടു പേരെ പിടികൂടി. മറ്റൊരു സംഭവത്തിൽ 3000 മയക്കുമരുന്ന്​ ഗുളികകളുമായി കുവൈത്ത്​ പൗരനെ പിടികൂടി. എല്ലാവരെയും മയക്കുമരുന്ന്​ വിരുദ്ധ വിഭാഗത്തിന്​ കൈമാറി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.