കുവൈത്ത് സിറ്റി: ചായ വൈവിധ്യവുമായി ദുബൈ ദുബൈ കറക് മക്കാനി ഖൈത്താനിൽ പ്രവർത്തനം ആരംഭിച്ചു. ഖൈത്താൻ ട്രയോ മാൾ ( ഓസോൺ സിനിമ) ഗ്രൗണ്ട് ഫ്ലോറിലാണ് മക്കാനി. സ്പോൺസർ ഫഹദ് മിഷ്കിസ് സാലിഹ് അൽ റഷീദി പുതിയ ബ്രാഞ്ചിന്റെ ഉദ്ഘാടനം നിർവഹിച്ചു. എ.എം ഗ്രൂപ് ചെയർമാൻ ആബിദ് മുളയംകാവ്, ഡയറക്ടർ മുഹമ്മദ് കുഞ്ഞി, ദുബൈ ദുബൈ കറക് മക്കാനി മാനേജിങ് പാർട്ണർ ഹിജാസ് എന്നിവർ പങ്കെടുത്തു.
ലുലു ഹൈപ്പർമാർക്കറ്റ് കുവൈത്ത് ഓപറേഷൻ ഡയറക്ടർ മുഹമ്മദ് ഹാരിസ്, ഓൺകോസ്റ്റ്- ഗൾഫ്മാർട്ട് സി.ഇ.ഒ രമേശ്, ഗ്രാന്റ് ഹൈപ്പർ റിജനൽ ഡയറക്ടർ അയ്യൂബ്, മെട്രോമെഡിക്കൽ ഗ്രൂപ് സി.ഇ.ഒ ഹംസ മുസ്തഫ, ഡോ. അമീർ അഹമ്മദ്, മഹ്മൂദ് (അപ്സര ബസാർ), ഷഫാസ് അഹമദ് ഫസൽ (ലുലു എക്സേഞ്ച്), ഷബീർ (അഡ്രസ്), നൗഷാദ് (എ.എം ഗ്രൂപ്), മൻസൂർ (മാനേജർ എ.എം ഗ്രൂപ്) എന്നിവരും സംബന്ധിച്ചു.
ദുബൈ ദുബൈ കറക് മക്കാനിയുടെ കുവൈത്തിലെ ആറാമത്തെയും ജി.സി.സിയിലെ ഒമ്പതാമത്തേയും ബ്രാഞ്ചാണ് ഖൈത്താനിൽ ആരംഭിച്ചത്. മുഴുസമയം പ്രവർത്തിക്കുന്ന കറക് മക്കാനിയിൽ പ്രത്യേകം തയാറാക്കിയ മസാലകൾ മാത്രമാണ് ഉപയോഗിക്കുന്നത്. ആരോഗ്യത്തിന് ഹാനികരമാകാതെ ഇവ ആസ്വാദകരമായ രുചി സമ്മാനിക്കുന്നു. കറക് ടി, കറക് വാനില, കറക് ചോക്ലറ്റ്, സിന്നമൻ ടി, റോസ് വാട്ടർ ടീ, കറക് കോൺഫ്ലേക്, കറക് ബിസ്കറ്റ്, കറക് സഫ്രാൻ, കറക് കാർഷഡമൻ, കറക് ജിൻജർ തുടങ്ങി ചായയിൽ വൈവിധ്യങ്ങൾ ഏറെ ഇവിടെ ലഭ്യമാണ്.
ഇതിനൊപ്പം എണ്ണക്കടികൾ, വ്യത്യസ്ത ജ്യൂസുകൾ, വിവിധ തരം സാൻവിച്ച്, ദം ബിരിയാണി ചിക്കൻ ബിരിയാണി തുടങ്ങി വ്യത്യസ്ത രുചികളും കൂട്ടിനുണ്ട്. വിശാലമായ സ്ഥലസൗകര്യങ്ങളും, അനുഭവ സമ്പന്നരായ സ്റ്റാഫും കറക് മക്കാനിയുടെ പ്രത്യേകതയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.