കുവൈത്ത് സിറ്റി: കുവൈത്തിനെ ആഗോള സാമ്പത്തിക കേന്ദ്രമാക്കുന്നതിന് ആവശ്യമായ നിയമനിർമാണ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള രാജ്യത്തിന്റെ താൽപര്യം വ്യക്തമാക്കി ഉദ്യോഗസ്ഥ.
യു.എൻ ഇന്റർനാഷനൽ ട്രേഡ് ലോ കമീഷന്റെ 43ാമത് സെഷനിൽ പങ്കെടുക്കവെ കുവൈത്ത് ഫത്വ ആൻഡ് ലെജിസ്ലേഷൻ ഡിപ്പാർട്മെന്റ് അണ്ടർ സെക്രട്ടറിയും കുവൈത്ത് സംഘം മേധാവിയുമായ മറാഹെബ് അൽ ഫഹദാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കുവൈത്ത് സർക്കാറും ദേശീയ അസംബ്ലിയും വികസന പദ്ധതി കൈവരിക്കുന്നതിനും വാണിജ്യ ഗതാഗതത്തിലെ പുരോഗതിക്കൊപ്പം സഞ്ചരിക്കുന്നതിനും പരമാവധി ശ്രമിക്കുന്നു. അന്താരാഷ്ട്ര വ്യാപാര നിയമത്തിൽ നിരവധി മാർഗനിർദേശ നിയമനിർമാണങ്ങൾ നടപ്പാക്കുന്നതിനെ കുറിച്ചും അൽ ഫഹദ് പരാമർശിച്ചു. രാജ്യങ്ങളുമായി വൈദഗ്ധ്യം പങ്കിടുന്നതിലും വാണിജ്യ, സാമ്പത്തിക പ്രവർത്തനങ്ങൾ വികസിപ്പിക്കുന്നതിലും ഇത്തരം യോഗങ്ങളുടെ പ്രാധാന്യം വലുതാണെന്നും അവർ അടിവരയിട്ടു. വിയനയിൽ നടന്ന സമ്മേളനത്തിൽ ഓസ്ട്രിയയിലെ കുവൈത്ത് അംബാസഡറും വിയനയിലെ അന്താരാഷ്ട്ര സംഘടനകളിലെ സ്ഥിരം പ്രതിനിധിയും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.