കുവൈത്ത് സിറ്റി: കുവൈത്ത് എലത്തൂർ അസോസിയേഷൻ മൂന്നാമത് ഫുട്ബാൾ ടൂർണമെന്റിൽ ഫഹാഹീൽ ബ്രദേഴ്സ് ജേതാക്കളായി. ഫൈനലിൽ സനദ് ട്രൂ ബോയ്സിനെയാണ് പരാജയപ്പെടുത്തിയത്. നിശ്ചിത സമയത്തും പെനാൽറ്റി ഷൂട്ടൗട്ടിലും സമനിലയിലായതിനെ തുടർന്ന് ടോസിലൂടെയാണ് ജേതാക്കളെ തെരഞ്ഞെടുത്തത്. സിലോൺ എഫ്.സി സെക്കൻഡ് റണ്ണർഅപ് ട്രോഫി കരസ്ഥമാക്കി.
ടൂർണമെൻറ് കുവൈത്ത് എലത്തൂർ അസോസിയേഷൻ ജനറൽ സെക്രട്ടറി ഹബീബ് എടേക്കാട് ഉദ്ഘാടനം ചെയ്തു . പ്രസിഡന്റ് യാക്കൂബ് എലത്തൂർ അധ്യക്ഷത വഹിച്ചു. ടൂർണമെൻറ് കമ്മിറ്റി മുഖ്യ കൺവീനർ എം.കെ. നാസർ സ്വാഗതം പറഞ്ഞു. കെഫാക് മുൻ ജനറൽ സെക്രട്ടറി വി.എസ്. നജീബ്, മുൻ പ്രസിഡന്റ് ടി.വി. സിദ്ദീഖ്, കെ.സി. നൗഷാദ് എന്നിവർ പങ്കെടുത്തു.
ടൂർണമെൻറിലെ മികച്ച കളിക്കാരനായി ജോസ് (സനദ് ട്രൂ ബോയ്സ്), ടോപ് സ്കോററായി ഷാനവാസ് (എ.കെ.എഫ്.സി), മികച്ച ഗോൾകീപ്പറായി ആഷിഖ് (സിലോൺ എഫ്.സി), ഡിഫൻഡറായി സ്റ്റീഫൻ (ഫഹാഹീൽ ബ്രദേഴ്സ്) എന്നിവരെ തിരഞ്ഞെടുത്തു.
ജേതാക്കൾക്ക് ട്രോഫിയും പ്രൈസ് മണിയും Q8 ഓയിൽ പ്രതിനിധി മെഹബൂബ്, അസോസിയേഷൻ പ്രസിഡന്റ് യാക്കൂബ് എലത്തൂർ, കെൽട്രോ പ്രതിനിധി സംജാദ്, നാസർ എം.കെ, പ്ലാസ പ്ലസ് മൊബൈൽ പ്രതിനിധി ലുഹായി, ജനറൽ സെക്രട്ടറി ഹബീബ് എടേക്കാട് എന്നിവർ വിതരണം ചെയ്തു. റഫറിമാർക്കുള്ള ഉപഹാരങ്ങൾ എൻ. അബ്ദുൽ ഖാദർ, പി. സിദ്ദീഖ്, മുഹമ്മദ് ഷെരീദ്, എം. റദീസ്, ഇബ്രാഹിം, ഷഹീൻ, സിദ്ദീഖ് നടുക്കണ്ടി എന്നിവർ നൽകി. ട്രഷറർ സബീബ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.