കുവൈത്ത് സിറ്റി: ഇന്ത്യൻ ബിസിനസ് നെറ്റ്വർക്കുമായി സഹകരിച്ച് കുവൈത്തിലെ ഇന്ത്യൻ എംബസി ഇന്ത്യൻ ബിസിനസ് ഡയറക്ടറി പുറത്തിറക്കുന്നു. മേയ് 18 ചൊവ്വാഴ്ച ഉച്ച 2.30ന് ഇന്ത്യൻ എംബസിയിൽ നടക്കുന്ന ചടങ്ങിൽ അംബാസഡർ സിബി ജോർജ് ഡയറക്ടറി പ്രകാശനം ചെയ്യും. പ്രധാന ഇന്ത്യൻ ബിസിനസ് സംരംഭങ്ങളെയും സംരംഭകരെയും ഡയറക്ടറിയിലൂടെ പരിചയപ്പെടുത്തും.
ഇന്ത്യൻ ബിസിനസ് സമൂഹത്തെയും കുവൈത്തിനെയും ബന്ധിപ്പിക്കാനും സുസ്ഥിരവും ദീർഘകാലം നിലനിൽക്കുന്നതുമായ പരസ്പര ബന്ധം കെട്ടിപ്പടുക്കാനും ലക്ഷ്യമിട്ടാണ് നേരത്തേ എംബസിയുടെ ആഭിമുഖ്യത്തിൽ ഇന്ത്യൻ ബിസിനസ് നെറ്റ്വർക്ക് രൂപവത്കരിച്ചത്.
ഇന്ത്യൻ ബിസിനസ് നെറ്റ്വർക്ക് രൂപവത്കരിച്ചതിെൻറ തുടര്‍നടപടികളുടെ ഭാഗമായി മാസത്തിൽ ഇന്ത്യ ബിസിനസ് ബുള്ളറ്റിൻ പുറത്തിറക്കുന്നുണ്ട്. ഇന്ത്യയിലെ ബിസിനസ് നിക്ഷേപം, വ്യാപാര മേഖലകള്‍ എന്നിവയുമായി ബന്ധപ്പെട്ട പ്രസക്തമായ മാധ്യമ അപ്ഡേറ്റുകളുടെ സമാഹരമാണ് ഇന്ത്യ ബിസിനസ് ബുള്ളറ്റിന്.
വ്യാപാരം, ടൂറിസം, നിക്ഷേപം എന്നിവയുമായി ബന്ധപ്പെട്ട വാര്‍ത്തകളും ഇന്ത്യയും കുവൈത്തും തമ്മിലുള്ള ബിസിനസ് ബന്ധം പ്രോത്സാഹിപ്പിക്കാനായി എംബസി സംഘടിപ്പിച്ച പരിപാടികളുടെ വിവരങ്ങളും ഇതിലുണ്ടാകും. https://indembkwt.gov.in/india-bulletin.php എന്ന ലിങ്കില്‍ ബുള്ളറ്റിന് ലഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.