കുവൈത്ത് സിറ്റി: ആഴ്ചയിൽ ഓപൺ ഹൗസ് നടത്തുമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. പരാതിപരിഹാര സംവിധാനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് അംബാസഡർ ആഴ്ചയിൽ പൊതുജനങ്ങളുമായി സമ്പർക്കം പുലർത്താൻ തീരുമാനിച്ചത്. മാർച്ച്, ഏപ്രിൽ മാസങ്ങളിലെ ഷെഡ്യൂൾ എംബസി വാർത്തക്കുറിപ്പിൽ അറിയിച്ചു.
മാർച്ച് 30ന് വൈകീട്ട് നാലുമുതൽ അഞ്ചുവരെ കുവൈത്ത് സിറ്റി അലി അൽ സാലിം സ്ട്രീറ്റിൽ ജവാഹറ ടവർ മൂന്നാം നിലയിലെ ബി.എൽ.എസ് ഔട്ട്സോഴ്സിങ് സെൻററിലും ഏപ്രിൽ ആറിന് രാവിലെ 11 മുതൽ 12 വരെ അബ്ബാസിയ ഒലിവ് ഹൈപ്പർ മാർക്കറ്റ് ബിൽഡിങ്ങിലെ ബി.എൽ.എസ് ഔട്ട്സോഴ്സ് സെൻററിലും ഏപ്രിൽ 13ന് രാവിലെ 11 മുതൽ 12 വരെ ഫഹാഹീൽ മക്ക സ്ട്രീറ്റിലെ അൽ അനൂസ് ഷോപ്പിങ് കോംപ്ലക്സിലെ ബി.എൽ.എസ് സെൻററിലും ഏപ്രിൽ 20ന് വൈകീട്ട് നാലുമുതൽ അഞ്ചുവരെ എംബസി ഓഡിറ്റോറിയത്തിലും ഏപ്രിൽ 27ന് രാവിലെ 11 മുതൽ 12 വരെ കുവൈത്ത് സിറ്റിയിലെ ബി.എൽ.എസ് ഔട്ട്സോഴ്സ് സെൻററിലുമാണ് അംബാസഡർ പൊതുസമൂഹത്തെ കാണുക.
എല്ലാ ഇന്ത്യക്കാർക്കും പങ്കെടുക്കാമെന്നും സമൂഹ മാധ്യമത്തിൽ പരിപാടിയുടെ സംപ്രേഷണം ഉണ്ടാകില്ലെന്നും എംബസി വാർത്തക്കുറിപ്പിൽ അറിയിച്ചു. എല്ലാ മാസവും മൂന്നാം തീയതി ഷെഡ്യൂൾ പുറത്തുവിടുമെന്നും അധികൃതർ വ്യക്തമാക്കി.
കൂടുതൽ വിവരങ്ങൾക്ക് amboff.kuwait.gov.in ൽ മെയിൽ അയക്കുകയോ എംബസിയുടെ 24 മണിക്കൂറും ലഭ്യമായ 12 വാട്സ്ആപ് ഹെൽപ് ലൈൻ നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.