ന്യൂ​സ് ഫോ​ട്ടോ​ഗ്രാ​ഫി പു​ര​സ്‌​കാ​ര​ത്തി​ന് എ​ൻ​ട്രി​ക​ള്‍ ക്ഷ​ണി​ച്ചു

കു​വൈ​ത്ത് സി​റ്റി: അ​ന്ത​രി​ച്ച ഫോ​ട്ടോ ജേ​ണ​ലി​സ്റ്റ് ഗ​ഫൂ​ർ മൂ​ടാ​ടി​യു​ടെ സ്മ​ര​ണാ​ർ​ഥം കേ​ര​ള പ്ര​സ് ക്ല​ബ് കു​വൈ​ത്ത് സം​ഘ​ടി​പ്പി​ക്കു​ന്ന ന്യൂ​സ് ഫോ​ട്ടോ​ഗ്ര​ഫി പു​ര​സ്‌​കാ​ര​ത്തി​ന് എ​ൻ​ട്രി​ക​ള്‍ ക്ഷ​ണി​ച്ചു. 2022 ജ​നു​വ​രി ഒ​ന്നു മു​ത​ൽ ആ​ഗ​സ്റ്റ് 15 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ മ​ല​യാ​ള പ​ത്ര​ങ്ങ​ളി​ലോ, ന്യൂ​സ് പോ​ർ​ട്ട​ലു​ക​ളി​ലോ പ്ര​സി​ദ്ധീ​ക​രി​ച്ച വാ​ർ​ത്ത​മൂ​ല്യ​മു​ള്ള ചി​ത്ര​ങ്ങ​ളാ​ണ് പു​ര​സ്കാ​ര​ത്തി​നാ​യി പ​രി​ഗ​ണി​ക്കു​ന്ന​ത്. സ്ഥാ​പ​ന മേ​ധാ​വി​യു​ടെ സാ​ക്ഷ്യ​പ​ത്ര​ത്തോ​ടെ​യാ​ണ് പു​ര​സ്കാ​ര​ത്തി​ന് അ​പേ​ക്ഷി​ക്കേ​ണ്ട​ത്. പ്ര​മു​ഖ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രും, ഫോ​ട്ടോ​ഗ്രാ​ഫ​ർ​മാ​രും അ​ട​ങ്ങു​ന്ന ജൂ​റി​യാ​ണ് ചി​ത്ര​ങ്ങ​ൾ തി​ര​ഞ്ഞെ​ടു​ക്കു​ക. മി​ക​ച്ച ചി​ത്ര​ത്തി​ന് അ​ര​ല​ക്ഷം രൂ​പ​യും പ്ര​ശ​സ്തി​പ​ത്ര​വും അ​ട​ങ്ങു​ന്ന പു​ര​സ്കാ​രം ഒ​ക്ടോ​ബ​ർ അ​വ​സാ​ന​വാ​രം കു​വൈ​ത്തി​ൽ ന​ട​ക്കു​ന്ന മാ​ധ്യ​മ​സ​മ്മേ​ള​ന​ത്തി​ൽ വെ​ച്ച് സ​മ്മാ​നി​ക്കും. എ​ൻ​ട്രി​ക​ൾ സെ​പ്റ്റം​ബ​ർ 30 ന് ​മു​മ്പ് keralapressclubkuwait@gmail.com എ​ന്ന ഇ-​മെ​യി​ൽ ഐ.​ഡി​യി​ൽ അ​യ​ക്ക​ണം.

ഫോ​ട്ടോ​യോ​ടൊ​പ്പം, പ്ര​സി​ദ്ധീ​ക​രി​ച്ച പ​ത്ര​ത്തി​ന്റെ ക​ട്ടി​ങ് (ന്യൂ​സ് പോ​ർ​ട്ട​ൽ ആ​ണെ​ങ്കി​ൽ സ്‌​ക്രീ​ൻ ഷോ​ട്ട്) കൂ​ടി അ​റ്റാ​ച്ച് ചെ​യ്യേ​ണ്ട​താ​ണ്. ബ​യോ​ഡാ​റ്റാ, അ​പേ​ക്ഷ​ക​ന്റെ ഫോ​ട്ടോ എ​ന്നി​വ​യും ഇ​തോ​ടൊ​പ്പം ചേ​ർ​ക്ക​ണം. ഒ​രാ​ൾ ഒ​രു എ​ൻ​ട്രി​യി​ൽ കൂ​ടു​ത​ൽ അ​യ​ക്കാ​ൻ പാ​ടി​ല്ല. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കാ​യി +96567765810, +96555190222 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം.

Tags:    
News Summary - Entries invited for News Photography Award

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.