കുവൈത്ത് സിറ്റി: രാജ്യത്തെ സുരക്ഷ ക്രമീകരണങ്ങൾ വിലയിരുത്തുന്നതിനായി ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറിയും സാദ് അൽ അബ്ദുല്ല അക്കാദമി ഫോർ സെക്യൂരിറ്റി സയൻസസിന്റെ കൗൺസിൽ ചെയർമാനുമായ ലെഫ്റ്റനന്റ് ജനറൽ അൻവർ അൽ ബർജാസിന്റെ അധ്യക്ഷതയിൽ യോഗം ചേർന്നു.
സാദ് അൽ അബ്ദുല്ല അക്കാദമി ഫോർ സെക്യൂരിറ്റി സയൻസസിന്റെ യോഗത്തിൽ പങ്കെടുത്തവരുമായി അജണ്ട, മുൻ കാലയളവിലെ നേട്ടങ്ങൾ, നിലവിലുള്ളതും ഭാവിയിലെയും പദ്ധതികൾ എന്നിവ അവലോകനം ചെയ്തു.
കൗൺസിലിന്റെ പ്രവർത്തനങ്ങൾക്ക് മന്ത്രാലയത്തിന്റെ പിന്തുണയും വിദ്യാഭ്യാസ, പരിശീലന പരിപാടികൾ മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളും അദ്ദേഹം ഊന്നിപ്പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.