കുവൈത്ത് സിറ്റി: ഇന്ത്യൻ നാഷനൽ ലീഗിെൻറ ഗൾഫിലെ പോഷകഘടകമായ (ഐ.എം.സി.സി ജി.സി.സി കമ്മിറ്റി പുനഃസംഘടിപ്പിച്ചു. കുവൈത്തിൽനിന്നുള്ള സത്താർ കുന്നിൽ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടു. ഖാൻ പാറയിൽ (യു.എ.ഇ) ആണ് ജനറൽ കൺവീനർ. സൗദി അറേബ്യയിൽനിന്നുള്ള ശാഹുൽ ഹമീദ് മംഗലാപുരം ട്രഷറർ ആയും തെരഞ്ഞെടുക്കപ്പെട്ടു.
ടി.എസ്. ഗഫൂർ ഹാജി (യു.എ.ഇ), അബ്ദുൽ അസീസ് പൊന്നാനി (ഒമാൻ) എന്നിവർ വൈസ് ചെയർമാന്മാരും പുളിക്കൽ മൊയ്തീൻകുട്ടി (ബഹ്റൈൻ), റഫീഖ് അഴിയൂർ (ഖത്തർ), എന്നിവർ ജോയൻറ് കൺവീനർമാരും ആയി തെരഞ്ഞെടുക്കപ്പെട്ടു. കുഞ്ഞാവുട്ടി കാദർ, ഷൗക്കത്ത് പൂച്ചക്കാട്, താഹിർ കോമ്മോത്ത് (യു.എ.ഇ), ഹനീഫ് അറബി, കെ.പി. അബൂബക്കർ (സൗദി), ശരീഫ് താമരശ്ശേരി (കുവൈത്ത്), ഹാരിസ് വടകര (ഒമാൻ), ഇല്യാസ് മട്ടന്നൂർ, സുബൈർ ചെറുമോത്ത് (ഖത്തർ), ജലീൽ ഹാജി (ബഹ്റൈൻ) എന്നിവർ പ്രവർത്തക സമിതി അംഗങ്ങളാണ്. ഐ.എൻ.എൽ അഖിലേന്ത്യ പ്രസിഡൻറ് പ്രഫ. മുഹമ്മദ് സുലൈമാനാണ് ഭാരവാഹികളെ പ്രഖ്യാപിച്ചത്.
ജി.സി.സിയിലെ ആറു രാജ്യങ്ങളിലായി പ്രവർത്തിച്ചുവരുന്ന സംഘടന കഴിഞ്ഞവർഷം മുതലാണ് ഒരു കുടക്കീഴിൽ പ്രവർത്തിക്കാൻ തുടങ്ങിയത്. രണ്ടു വർഷമാണ് കമ്മിറ്റിയുടെ പ്രവർത്തന കാലാവധി. ഇന്ത്യയിലെ ഫാഷിസ്റ്റ് ഭീകരതക്കെതിരെ ഒറ്റക്കെട്ടായി പ്രതിഷേധിക്കാനും നിലവിൽ സംഘടന നടത്തിവരുന്ന ജീവകാരുണ്യ, സാംസ്കാരിക, കലാകായിക മേഖലകളിൽ വിവിധപേരുകളിൽ നടത്തിവരുന്ന പ്രവർത്തനങ്ങൾക്ക് ഏകമുഖം നൽകുമെന്നും പ്രവർത്തകർക്കായി സാമൂഹിക സുരക്ഷാ പദ്ധതികൾ നടപ്പാക്കുമെന്നും പുതിയ ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.