കുവൈത്ത് സിറ്റി: ‘മുസ്ലിം ഉമ്മത്ത്: ഇന്നലെ, ഇന്ന്, നാളെ’ എന്ന വിഷയത്തില്‍ ഇന്ത്യന്‍ ഇസ്ലാഹി സെൻറര്‍ ചര്‍ച്ച സംഗമം സംഘടിപ്പിച്ചു. മുസ്ലിം വിശ്വാസാചാരങ്ങളും സ്വത്വവും നിലനിര്‍ത്തി ഇന്ത്യക്കാരനായി അഭിമാനത്തോടെ ജീവിക്കാനുള്ള പൗരസ്വാതന്ത്ര്യം ചോദ്യംചെയ്യപ്പെടുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കപ്പെടണം. ചരിത്രപരമായ കാരണങ്ങളാല്‍ പിന്നാക്കമായി മാറിയ മുസ്ലിം ന്യൂനപക്ഷങ്ങളെ മുഖ്യധാരയിലെത്തിക്കാന്‍ ഇതുവരെ രാജ്യം ഭരിച്ച കക്ഷികള്‍ മുന്നോട്ടുവന്നില്ലെന്നും ഏറ്റവും അസഹ്യമായ അവഗണനക്കും നിന്ദക്കും ഇരയാകുന്ന അനുഭവങ്ങള്‍ മുമ്പത്തെക്കാള്‍ വര്‍ധിക്കുന്നു എന്നതാണ് സമീപകാല അനുഭവമെന്നും ഐ.ഐ.സി ചര്‍ച്ചസംഗമം അഭിപ്രായപ്പെട്ടു.
‘ഹൃദയത്തെ അറിയുക, ഹൃദയവസന്തം തീര്‍ക്കുക’ എന്ന വിഷയത്തില്‍ അബ്ദുല്‍ അസീസ് സലഫിയും ‘പ്രതിസന്ധികളില്‍ പതറാതെ’ എന്ന വിഷയത്തില്‍ ആദില്‍ സലഫിയും ക്ലാസുകളെടുത്തു. ദഅ്വ പഠന സെഷനില്‍ ഇന്ത്യന്‍ ഇസ്ലാഹി സെൻറർ പ്രസിഡൻറ് എം.ടി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. എന്‍ജി. സി.കെ. അബ്ദുല്ലത്തീഫ്, അബ്ദുറഹ്മാൻ തങ്ങള്‍, വീരാന്‍കുട്ടി സ്വലാഹി എന്നിവര്‍ ചര്‍ച്ചയില്‍ വിഷയം അവതരിപ്പിച്ചു.
മനാഫ് മാത്തോട്ടം മോഡറേറ്ററായിരുന്നു. ജോയിൻറ് സെക്രട്ടറി എന്‍ജി. അന്‍വര്‍ സാദത്ത്, ഓര്‍ഗനൈസിങ് സെക്രട്ടറി യൂനുസ് സലീം, അഷ്റഫ് മേപ്പയ്യൂർ, സൈദ് മുഹമ്മദ്, റഫീഖ് കൊയിലാണ്ടി എന്നിവര്‍ സംസാരിച്ചു. ഇബ്രാഹിം കുട്ടി സലഫി, അബ്ദുറഹ്മാന് അടക്കാനി എന്നിവര്‍ പങ്കെടുത്തു. റാസി അബ്ദുറഹ്മാന് ഖിറാഅത്ത് നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.