അബ്ബാസിയ: കുവൈത്ത് കേരള ഇസ്ലാഹി സെൻറർ ആഗസ്റ്റ് മുതൽ ഒക്ടോബർ വരെ നടത്തുന്ന ‘അറിവ് - നന്മക്ക് ഒരുമക്ക്’ കാമ്പയിന് തുടക്കമായി.
ലോകരക്ഷിതാവായ സ്രഷ്ടാവിൽനിന്ന് മനുഷ്യന് മാർദർശനം നൽകുന്ന യഥാർഥ അറിവ് നേടുന്നതിലൂടെ മാത്രമേ മനുഷ്യസമൂഹത്തിൽ നന്മയും ഒരുമയും ഉണ്ടാകുകയുള്ളുവെന്ന് അബ്ബാസിയ കമ്യൂണിറ്റി ഹാളിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ ജാമിഅ അൽ ഹിന്ദ് െലക്ചറർ ത്വൽഹത്ത് സ്വലാഹി പറഞ്ഞു. ഇസ്ലാഹി സെൻറർ പ്രസിഡൻറ് പി.എൻ. അബ്ദുല്ലത്തീഫ് മദനി അധ്യക്ഷത വഹിച്ചു. എൻ.കെ. അബ്ദുസ്സലാം സ്വാഗതവും സക്കീർ കൊയിലാണ്ടി നന്ദിയും പറഞ്ഞു. രണ്ടു മാസം നീളുന്ന കാമ്പയിനിെൻറ ഭാഗമായി ഏരിയാതല സമ്മേളനങ്ങൾ, ഖുർആൻ സെമിനാർ, ഏകദിന പഠന ക്യാമ്പ്, ബാച്ചിലേഴ്സ് മീറ്റ്, ഖുർആൻ പഠിതാക്കളുടെയും കുടുംബങ്ങളുടെയും സംഗമം, ഹദീസ് പഠനം, ക്വിസ് മത്സരം, ജനസമ്പർക്ക പരിപാടികൾ, കിറ്റ് വിതരണം, പ്രീ ഇസ്കോൺ മീറ്റ് തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.