സാൽമിയ: വെൽഫെയർ കേരള കുവൈത്ത് സാൽമിയ മേഖല സ്വാതന്ത്ര്യദിന സംഗമവും ദേശീയഗാനാലാപന മത്സരവും സംഘടിപ്പിച്ചു.
സാൽമിയ ഫ്രൻഡ്സ് ഹാളിൽ നടന്ന പരിപാടി കേന്ദ്ര ജനറൽ സെക്രട്ടറി വിനോദ് പെരേര ഉദ്ഘാടനം ചെയ്തു. ‘ഫാഷിസ്റ്റ് കാലത്തെ സ്വാതന്ത്ര്യം’ എന്ന വിഷയത്തിൽ ഹസനുൽ ബന്ന സംസാരിച്ചു. ഡാനിയൽ ജോർജ്, ലായിക് അഹ്മദ്, സൈലേഷ്, ഗിരീഷ് എന്നിവർ സംസാരിച്ചു. ദേശീയ ഗാനാലാപന മത്സരത്തിൽ മുതിർന്നവരുടെ വിഭാഗത്തിൽ എൻ.പി. മുനീറും സംഘവും ഒന്നാം സ്ഥാനവും സിസിൽ കൃഷ്ണനും സംഘവും രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
കുട്ടികളുടെ ദേശീയഗാന മത്സരത്തിൽ ഫൈറൂസ ഫൈസലും സംഘവും ഒന്നാം സ്ഥാനവും ഫഹ്മിദയും സംഘവും രണ്ടാം സ്ഥാനവും കരസ്ഥമാക്കി. തുടർന്ന് പ്രസൂന മിഥുൻ നായർ അവതരിപ്പിച്ച ദേശഭക്തിഗാനവും കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു. സിൽവിയ മുനീർ, നസീറ റിയാസ് എന്നിവർ ഗാനങ്ങൾ ആലപിച്ചു. മേഖല പ്രസിഡൻറ് അഡ്വ. സിറാജ് സ്രാമ്പിക്കൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വിഷ്ണു നടേശൻ സ്വാഗതവും ഷാജഹാൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.