കുവൈത്ത് സിറ്റി: ഇന്ത്യയുടെ എഴുപത്തിയൊന്നാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് വെൽഫെയർ കേരള കുവൈത്ത് ഫഹാഹീൽ മേഖല സ്വാതന്ത്ര്യദിന സംഗമവും സാംസ്കാരിക പരിപാടിയും സംഘടിപ്പിച്ചു. ഇന്ത്യയുടെ മൂല്യങ്ങളും സംസ്കാരങ്ങളും അഖണ്ഡ ഭാരതമെന്ന ഓരോ ഇന്ത്യക്കാരെൻറയും സ്വപ്നങ്ങളും അതിെൻറ എല്ലാ നന്മയോടും കൂടി രാജ്യത്തെ ഓരോ പൗരനും ഉയർത്തിപ്പിടിക്കണമെന്ന് സംഗമം ആഹ്വാനം ചെയ്തു. വെൽഫെയർ കേരള കുവൈത്ത് വൈസ് പ്രസിഡൻറ് അനിയൻകുഞ്ഞ് പരിപാടി ഉദ്ഘാടനം ചെയ്തു.
സാംസ്കാരിക സംഗമത്തിൽ േപ്രമൻ ഇല്ലത്ത്, കൃഷണദാസ്, കീർത്തി സുമേഷ്, മഞ്ജു മോഹൻ, അജിത്കുമാർ, അബ്ദുറാൻ എന്നിവർ പങ്കെടുത്തു. സമകാലിക ഇന്ത്യയിലെ സാമൂഹിക രാഷ്ട്രീയ സംഭവവികാസങ്ങളെ കോർത്തിണക്കി മാധ്യമങ്ങളും സമൂഹവും നിർമിച്ചെടുക്കുന്ന പൊതു ബോധത്തിനപ്പുറം ജീവിതത്തെ ആവിഷ്ക്കരിക്കേണ്ടത് കാലഘട്ടത്തിെൻറ ആവശ്യമാെണന്ന സന്ദേശമുയർത്തിക്കൊണ്ട് വെൽഫെയർ കേരള കുവൈത്ത് പ്രവർത്തകർ അവതരിപ്പിച്ച ‘അതിജീവനക്കാറ്റ്’ തെരുവ് നാടകം ശ്രദ്ധേയമായി.
ഷാജർ ഖാലിദ്, എം.കെ. ഗഫൂർ, കെ.ടി. സലീജ്, എം.എ. ഷമീർ എന്നിവർ ദേശഭകതി ഗാനങ്ങൾ അവതരിപ്പിച്ചു. സ്വാതന്ത്ര്യസമര ചരിത്ര സംഭവങ്ങളെ കോർത്തിണക്കി വെൽഫെയർ കേരള വർക്കിങ് കമ്മിറ്റി അംഗം റഫീഖ് ബാബു പൊന്മുണ്ടം രചനയും സംവിധാനവും നിർവഹിച്ച ’ജ്വലിക്കട്ടെ സ്വാതന്ത്ര്യ ചെരാതുകൾ’ ഡോക്യൂമെൻററി പ്രദർശിപ്പിച്ചു. ഫഹാഹീൽ യൂനിറ്റി സെൻററിൽ നടന്ന പരിപാടിയിൽ ഫഹാഹീൽ മേഖല ആക്ടിങ് പ്രസിഡൻറ് അൻവർ സാദത്ത് ഏഴുവന്തല അധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി കെ.ടി. സലീജ് സ്വാഗതവും അബ്ദുൽ ഗഫൂർ തൃത്താല നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.