അബ്ബാസിയ: പത്തനംതിട്ട മുനിസിപ്പാലിറ്റിയിലെ വലിയന്തിയിൽ പുതുതായി ആരംഭിച്ച വിദേശമദ്യശാലക്കെതിരായ സമരത്തിന് െഎക്യദാർഢ്യം പ്രഖ്യാപിച്ച് കുവൈത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. കുവൈത്തിലെ വലിയന്തിക്കാരും പരിസര പ്രദേശങ്ങളിലുള്ളവരുമാണ് അബ്ബാസിയ പോപ്പിൻസ് ഹാളിൽ െഎക്യദാർഢ്യ സംഗമം സംഘടിപ്പിച്ചത്. ജോർജ് തോമസ് അധ്യക്ഷത വഹിച്ചു. അലക്സ് വർഗീസ്, പത്തനംതിട്ട ജില്ലാ അസോസിയേഷൻ ജനറൽ സെക്രട്ടറി മുരളി പണിക്കർ, ഫിലിപ്പോസ് ജോൺ, സാമുവേൽകുട്ടി, ഷാജി വർഗീസ് എന്നിവർ സംസാരിച്ചു.
വലിയന്തിയിൽ വർഷങ്ങളായി ഒരു കുടുംബം താമസിച്ചിരുന്ന വീട് ഒറ്റരാത്രികൊണ്ട് മദ്യശാലയാക്കി മാറ്റുകയായിരുന്നു. ജനവാസ മേഖലയിൽനിന്ന് മദ്യശാല മാറ്റണമെന്നാവശ്യപ്പെട്ട് ജില്ല കലക്ടർക്കുള്ള നിവേദനം ഷാജി വർഗീസ് കൂട്ടായ്മയുടെ അംഗീകാരത്തിനായി സമർപ്പിച്ചു. ഇതിെൻറ പകർപ്പ് മുഖ്യമന്ത്രി, എക്സൈസ് മന്ത്രി, എക്സൈസ് കമീഷണർ, എം.എം.എ, എം.പി എന്നിവർക്ക് കൂടി നൽകും. ജിനോ എബ്രഹാം നന്ദി പറഞ്ഞു. ലിൻസ് ജോൺ പരിപാടികൾ ഏകോപിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.