അബ്ബാസിയ: ചാരുംമൂട് പ്രവാസി അസോസിയേഷൻ കുവൈത്ത് പുതിയ നാമത്തിൽ പ്രവർത്തനം ആരംഭിച്ചു. അബ്ബാസിയ പോപ്പിൻസ് ഹാളിൽ നടന്ന ചടങ്ങിൽ കുവൈത്ത് കേരള കൾചറൽ ഓർഗനൈസേഷൻ (കെ.കെ.സി.ഒ) എന്നാണ് പുതിയ നാമം. ഹംസ പയ്യന്നൂർ ഉദ്ഘാടനം നിർവഹിച്ചു. ചെയർമാൻ ബാബു വർഗീസ് സംബന്ധിച്ചു. പ്രസിഡൻറ് ഷംസു താമരക്കുളം അധ്യക്ഷത വഹിച്ച ചടങ്ങിൽ ലോഗോ പ്രകാശനം സണ്ണി മണ്ണാർക്കാട് നിർവഹിച്ചു. ഉപദേശക സമിതിയംഗം കീർത്തി സുമേഷ് പുതിയ ഭാരവാഹികളെ പരിചയപ്പെടുത്തി.
ചാരുംമൂട് സെൻറ് മേരീസ് എൽ.പി സ്കൂളിന് ഫർണിച്ചർ വാങ്ങുന്നതിലേക്ക് ഒരു ലക്ഷം രൂപ പൂർവ വിദ്യാർഥികൂടിയായ റോണി തരകന് കൈമാറി ജീവകാരുണ്യ പ്രവർത്തനത്തിന് തുടക്കം കുറിച്ചു. മെമ്പർഷിപ്പ് കാമ്പയിൻ എൻ.എസ്.എസ് പ്രസിഡൻറ് വിജയകുമാർ വോയ്സ് കുവൈത്ത് പ്രസിഡൻറ് പി.ജി. ബിനുവിന് നൽകി നിർവഹിച്ചു. രാജീവ് നടുവിലേമുറി, ബിനോയി ചന്ദ്രൻ, മനോജ് മാവേലിക്കര, പി.ജി. ബിനു, സലീം രാജ്, ക്രിസ്റ്റഫർ ഡാനിയേൽ, എബി വരിക്കാട്, വിജയ്കുമാർ, ദീപക് കൊച്ചിൻ, ടോം ജേക്കബ്, അക്ബർ നിറക്കൂട്ട് എന്നിവർ സംസാരിച്ചു. ചിന്തു ചന്ദ്രതാരാദാസ്, ഷമീം ഇംതിയാസ്, ഹമീദ് പാലേരി, പി.െഎ. ഷാജി, ജൂബി, ഇബ്രാഹീം മാങ്കാംകുഴി, നിസാർ കുന്നപ്പള്ളി എന്നിവർ നേതൃത്വം നൽകി. കീർത്തി സുമേഷ് സ്വാഗതവും ആർ.ജെ. രചന നന്ദിയും പറഞ്ഞു. ഇബ്രാഹീം മുവാറ്റുപുഴയുടെ മിമിക്രിയും ഡിലൈറ്റ്സ് മ്യൂസിക് ബാൻഡിെൻറ ഗാനമേളയും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.