കുവൈത്ത് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈത്ത് സാമൂഹിക വിഭാഗത്തിെൻറ നേതൃത്വത്തിൽ അബൂഹലീഫ മേഖലയിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ ഫർവാനിയ ബദ്ർ അൽ സമാ മെഡിക്കൽ സെൻററിലെ യൂറോളജി, ഇേൻറണൽ മെഡിസിൻ, ഓർത്തോ തുടങ്ങി വിവിധ വിഭാഗത്തിലുള്ള വിദഗ്ധ ഡോക്ടർമാരും പാരാമെഡിക്കൽ സ്റ്റാഫുകളും പങ്കെടുത്തു. പ്രമേഹം, രക്തസമ്മർദം, ഇ.സി.ജി ഉൾപ്പെടെയുള്ള സേവനങ്ങളും ക്യാമ്പിൽ ലഭ്യമാക്കിയിരുന്നു.
മെഡിക്കൽ ക്യാമ്പ് ചെയർമാൻ അശോക് കുമാറിെൻറ അധ്യക്ഷതയിൽ നടന്ന പരിപാടി കല കുവൈത്ത് ജനറൽ സെക്രട്ടറി ജെ. സജി ഉദ്ഘാടനം ചെയ്തു. സാമൂഹിക വിഭാഗം സെക്രട്ടറി ജിജി ജോർജ്, മേഖലാ സെക്രട്ടറി എം.പി. മുസ്ഫർ, ബദ്ർ അൽ-സമയിലെ സീനിയർ ഡോക്ടറും യൂറോളജിസ്റ്റുമായ ഡോ. രാജശേഖരൻ എന്നിവർ സംസാരിച്ചു. മെഡിക്കൽ ക്യാമ്പ് ജനറൽ കൺവീനർ ജിതിൻ പ്രകാശ് സ്വാഗതവും കേന്ദ്ര കമ്മിറ്റിയംഗം നാസർ കടലുണ്ടി നന്ദിയും പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള നൂറുകണക്കിനു പേർ സേവനം ഉപയോഗപ്പെടുത്തി. ബദ്ർ അൽ-സമ മെഡിക്കൽ സെൻറർ ബ്രാഞ്ച് മാനേജർ അബ്ദുൽ റസാഖ്, മാർക്കറ്റിങ് മാനേജർ നിതിൻ മേനോൻ എന്നിവരുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘവും കല കുവൈത്ത് അബൂഹലീഫ മേഖലാ കമ്മിറ്റി അംഗങ്ങളും ക്യാമ്പിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.