കുവൈത്ത് സിറ്റി: ഇന്ത്യന്‍ ഇസ്ലാഹി സെൻറര്‍ ഖുര്‍ആന്‍ ഹിഫ്ള് വിങ്ങായ അല്‍ഫുര്‍ഖാന്‍ ഖുര്‍ആന്‍ സ്റ്റഡി സെൻറര്‍ സംഘടിപ്പിച്ച 15ാമത് ഖുര്‍ആന്‍ ഹിഫ്ള് മത്സര വിജയികളെ പ്രഖ്യാപിച്ചു. എട്ടു വയസ്സിന് താഴെയുള്ളവരില്‍നിന്ന് ഹാജറ ഹലീലുറഹ്മാന് (ചെന്നൈ) ഒന്നാം സ്ഥാനവും മര്‍വ അബ്ദുറഹ്മാന് (അരീക്കോട്) രണ്ടാം സ്ഥാനവും നേടി. എട്ട് വയസ്സിനും 12നും ഇടയിലുള്ളവരില്നിന്ന് ഹുദ ഹിസാമുദ്ദീന് (ശ്രീലങ്ക), മുഹമ്മദ് അമാന്‍ ഇംതിയാസ് (ശ്രീലങ്ക), ഹയ ഹിസമുദ്ദീന് (ശ്രീലങ്ക) എന്നിവര്‍ യഥാക്രമം ആദ്യ മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. 12നും 20നും ഇടയിലുള്ളവരില്‍ ഹാജറ ഹിസാമുദ്ദീന് (ശ്രീലങ്ക) ഒന്നാം സ്ഥാനം നേടിയപ്പോൾ, ഹാഷിം മൊയ്തീന് അബ്ദുല്ല (തൃശൂർ), ഫാത്തിമ്മ അംന (ശ്രീലങ്ക) എന്നിവർ രണ്ടാം സ്ഥാനം പങ്കിട്ടു. നാഫിയ ബഷീര്‍ (കോഴിക്കോട്) മൂന്നാം സ്ഥാനം കരസ്ഥമാക്കി. 20 വയസ്സിന് മുകളിലുള്ളവരില്‍ റുബീന അബ്ദുറഹ്മാന് (അരീക്കോട്), സക്കീന അബ്ദുറസാഖ് (ഇലത്തൂർ) ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.