കുവൈത്ത് സിറ്റി: മാവേലിക്കര അസോസിയേഷൻ കുവൈത്ത് പതിനഞ്ചാം വാർഷികവും ഓണാഘോഷവും ‘ചിങ്ങനിലാവ് -2017’ എന്ന പേരിൽ സെപ്റ്റംബർ 22ന് വെള്ളിയാഴ്ച നടത്തും. ഇതിെൻറ ഫ്ലയർ പ്രസിഡൻറ് ബിനോയ് ചന്ദ്രൻ പ്രോഗ്രാം കൺവീനർ സംഗീത് സോമനാഥിന് നൽകി പ്രകാശനം ചെയ്തു. സാൽമിയ ഇന്ത്യൻ കമ്യൂണിറ്റി സ്കൂളിൽ (സീനിയർ) 10 മണിക്ക് ആഘോഷങ്ങൾക്ക് തുടക്കം കുറിക്കും. ഇന്ത്യൻ സ്ഥാനപതി സുനിൽ ജെയിൻ ഉദ്ഘാടനം ചെയ്യും.
പിന്നണി ഗായിക രൂപ രേവതിയും സുമേഷ് ആനന്ദും നയിക്കുന്ന സംഗീതലയം, തിരുവാതിര, വഞ്ചിപ്പാട്ട്, നൃത്ത നൃത്യങ്ങൾ, ശാസ്ത്രീയ സംഗീതം തുടങ്ങിയ വിവിധ കലാപരിപാടികൾ അരങ്ങേറും. ഓണസദ്യയുടെ കൂപ്പൺ വിതരണം രക്ഷാധികാരി സണ്ണി പത്തിച്ചിറ ഉപദേശക സമിതി അംഗം എ.ഐ കുര്യന് നൽകി ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ജോയൻറ് സെക്രട്ടറി മാത്യു ഫിലിപ്പ് സ്വാഗതവും ട്രഷറർ സാബു മാവേലിക്കര നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.