അബ്ബാസിയ: കുവൈത്ത് സെൻറ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവകയുടെ ആത്മീയ ജീവകാരുണ്യ പ്രസ്ഥാനമായ മാർ ഗ്രിഗോറിയോസ് മൂവ്മെൻറിെൻറ ഹൃദയ ശസ്ത്രക്രിയ പദ്ധതിയായ സേവ് എ ലൈഫ് രണ്ടാം ഘട്ടത്തിെൻറ സമാപനം സെപ്റ്റംബർ 21ന് വ്യാഴാഴ്ച അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ നടക്കും. ഇന്ത്യൻ അംബാസഡർ സുനിൽ െജയിൻ, പരുമല സെൻറ് ഗ്രിഗോറിയോസ് ഹോസ്പിറ്റലിലെ ഹാർട്ട് സർജൻ ഡോ. സജി ഫിലിപ്പ് എന്നിവർ വിശിഷ്ടാതിഥികളാവും.
പരുമല സെൻറ് ഗ്രീഗോറിയോസ് കാർഡിയോവാസ്കുലാർ സെൻററിെൻറ സഹകരണത്തോടെ ഇതുവരെ 50 നിർധനരായ ഹൃദ്രോഗികൾക്കു ശസ്ത്രക്രിയാ സഹായം നൽകുവാൻ സാധിച്ചു. 40 ലക്ഷം രൂപയോളം ഇതുവരെ സഹായധനമായി നൽകി. പ്രശസ്തരായ സംഗീത സംവിധായകൻ അൽഫോൺസ്, പിന്നണി ഗായിക ജ്യോത്സ്ന, റാസിഖ് റഹ്മാൻ ശയ്ക്ക എന്നിവരുടെ നേതൃത്വത്തിലുള്ള സംഗീത വിരുന്നും രാജേഷ് അടിമാലി, സജീവ് ഗിന്നസ് എന്നിവർ നയിക്കുന്ന ഹാസ്യവിരുന്നും സമാപന പരിപാടിയുടെ ഭാഗമായി നടക്കും. ഇതോടൊപ്പം ‘ഹാനോനോ സ്റ്റാർ വോയ്സ്’ എന്ന പേരിൽ ഗാനമത്സരവും നടത്തുന്നു. കുവൈത്തിലുള്ള 10നും 18നും മധ്യേ പ്രായമുള്ള ഇന്ത്യക്കാർക്കാണ് അവസരം. മത്സരിക്കാൻ താൽപര്യമുള്ളവർ (https://goo.gl/t5bSrC) ലിങ്കിൽ ഓൺലൈനിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്.
കൂടാതെ, വാദ്യോപകരണങ്ങളില്ലാതെ മൂന്നുമുതൽ അഞ്ചുമിനിറ്റ് വരെ ദൈർഘ്യമുള്ള ഗാനാലാപനത്തിെൻറ ഒരു വിഡിയോ 00965 66508109 എന്ന വാട്ട്സ് ആപ്പ് നമ്പറിലേക്ക് ആഗസ്റ്റ് 15ന് മുമ്പായി അയക്കേണ്ടതാണ്.
ഇവരിൽനിന്ന് ലൈവ് ഓഡിയേഷന് തിരഞ്ഞെടുക്കപ്പെടുന്നവർ രണ്ട് ദീനാർ രജിസ്ട്രേഷൻ ഫീസും സിവിൽ െഎഡിയുടെ പകർപ്പും കൊണ്ടുവരണം. ഗ്രാൻഡ് ഫിനാലെയിൽ ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിക്കുന്നവർക്ക് കാഷ്പ്രൈസും ട്രോഫിയും സർട്ടിഫിക്കറ്റും നൽകും. കൂടുതൽ വിവരങ്ങൾക്ക് ജേക്കബ് റോയ് (66508109), ലിജോ ജോർജ് (99476422), നവീൻ തോമസ് (97255662), ദീപക് അലക്സ് പണിക്കർ (97213849) എന്നിവരെ ബന്ധപ്പെടണം.
വാർത്താസമ്മേളനത്തിൽ എം.ജി.എം പ്രസിഡൻറ് ഫാ. ജേക്കബ് തോമസ്, വൈസ് പ്രസിഡൻറ് റെജി ഉമ്മൻ, പ്രോഗ്രാം ജനറൽ കൺവീനർ ദീപക് അലക്സ് പണിക്കർ, സേവ് എ ലൈഫ് രണ്ടാംഘട്ടം പ്രോജക്ട് കൺവീനർ കെ.കെ. തമ്പി, പ്രോജക്ട് ജോയൻറ് കൺവീനർ ബാബു വർഗീസ്, ഫിനാൻസ് കൺവീനർ ഉമ്മൻ വി. കുര്യൻ, ഹാനോനോ പ്രോഗ്രാം കൺവീനർ ജേക്കബ് റോയി, എം.ജി.എം ആക്ടിങ് സെക്രട്ടറി റ്റിജോ ജോർജ്, പബ്ലിസിറ്റി കൺവീനർ അരുൺ മാത്യു എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.