കുവൈത്ത്: ഐ.സി.എഫ് ഗൾഫ് കൗൺസിൽ മലയാളി പ്രവാസി വനിതകൾക്കു വേണ്ടി രൂപം നൽകിയ ‘ഹാദിയ വിമൻസ് അക്കാദമി’യുടെ കുവൈത്ത് ദേശീയതല പ്രഖ്യാപനം വെള്ളിയാഴ്ച ഫർവാനിയ മെേട്രാ ഓഡിറ്റോറിയത്തിൽ നടന്ന പ്രവർത്തക സമ്മേളനത്തിൽ ദേശീയ പ്രസിഡൻറ് അബ്ദുൽ ഹകീം ദാരിമി നിർവഹിച്ചു. ഇസ്ലാമിക വിദ്യാഭ്യാസത്തോടൊപ്പം സമൂഹിക, കുടുംബ, വൈയക്തിക മേഖലകളിൽ മുസ്ലിം സ്ത്രീകളുടെ ശാക്തീകരണം ലക്ഷ്യമാക്കി തുടങ്ങുന്ന അക്കാദമിക്ക്, തെരഞ്ഞെടുക്കപ്പെട്ട അക്കാദമിക സമിതിയുടെ മേൽനോട്ടത്തിൽ കുവൈത്തിലെ അഞ്ചു സെൻട്രലുകളിൽ ക്ലാസ് മുറികൾ സജ്ജീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
അലവി സഖാഫി തെഞ്ചേരി ഉദ്ഘാടനം ചെയ്തു. ഒക്ടോബർ, നവംബർ മാസങ്ങളിൽ നടക്കുന്ന പ്രവാസി വായന കാമ്പയിൻ വിളംബരം സൈതലവിക്കോയ തങ്ങൾ സഖാഫി നിർവഹിച്ചു. അബ്്ദുല്ല വടകര, സ്വാലിഹ് കിഴക്കേതിൽ എന്നിവർ സംസാരിച്ചു. ശുക്കൂർ മൗലവി കൈപ്പുറം, അലവിഹാജി എന്നിവർ പെങ്കടുത്തു. നാഷനൽ ജനറൽ സെക്രട്ടറി അഡ്വ. തൻവീർ ഉമർ സ്വാഗതവും ഹബീബ് രാങ്ങാട്ടൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.