മംഗഫ്: മാള പ്രവാസി അസോസിയേഷൻ കുവൈത്ത് ഒന്നാം വാർഷികം ‘മാളോത്സവം 2017’ മംഗഫിലെ ഇവൻറ്സ് ഇന്ത്യ ഒാഡിറ്റോറിയത്തിൽ നടന്നു. അസോസിയേഷൻ പ്രസിഡൻറ് അജ്മൽ ബാബു അധ്യക്ഷത വഹിച്ചു. കുവൈത്ത് ഇന്ത്യൻ എംബസി സെക്കൻഡ് സെക്രട്ടറി ജലധി മുഖർജി ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിർവഹിച്ചു. മാളോത്സവം സുവനീർ വർഗീസ് പുതുക്കുളങ്ങര പ്രകാശനം ചെയ്തു. കുവൈത്തിലെ സാമൂഹിക സേവന രംഗത്ത് പ്രവർത്തിക്കുന്ന സലീം കൊമേരിയെ ആദരിച്ചു. പ്രോഗ്രാം കൺവീനർ പത്രോസ് ചെങ്ങിനിയാടൻ, കല സെക്രട്ടറി ജെ. സജി എന്നിവർ സംസാരിച്ചു.
സെക്രട്ടറി അജയ് പൗലോസ് റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡൻറ് ജോയ് പോൾ സ്വാഗതവും ട്രഷറർ രാജീവ് നന്ദിയും പറഞ്ഞു. രാഷ്ട്രീയ, കലാരംഗങ്ങളിൽ മാളയുടെ യശസ്സ് ഉയർത്തിയ കെ. കരുണാകരൻ, വി.കെ. രാജൻ, മാള അരവിന്ദൻ എന്നിവരുടെ സ്മരണാഞ്ജലിയോടെയാണ് സാംസ്കാരിക സമ്മേളനം തുടങ്ങിയത്. പുലിക്കളി, ചെണ്ടമേളത്തിെൻറ അകമ്പടിയോടെ മാവേലി എഴുന്നള്ളത്ത്, കേരളീയ കലാരൂപമായ ഓട്ടന്തുള്ളൽ, മറ്റു കലാപരിപാടികൾ, കുവൈത്ത് മെലഡീസ് അവതരിപ്പിച്ച മെഗാ ഗാനമേള എന്നിവയുണ്ടായി. വൈകീട്ട് നാലുമണിക്ക് സമാപന സമ്മേളനത്തോടെ ആഘോഷപരിപാടികൾക്ക് തിരശ്ശീല വീണു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.