അബ്ബാസിയ: കോതമംഗലം മാർ അത്തനേഷ്യസ് എൻജിനീയറിങ് കോളജിലെ പൂർവവിദ്യാർഥി സംഘടനയുടെ കുവൈത്ത് വിഭാഗം സംഘടിപ്പിച്ച 14ാമത് സർഗോത്സവ് അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ നടന്നു. ഐ.ബി.എസ് സ്ഥാപകനും ഇപ്പോഴത്തെ എക്സിക്യൂട്ടിവ് ഡയറക്ടറുമായ വി.കെ. മാത്യൂസ് മുഖ്യാതിഥിയായി. കോതമംഗലം മാർ അത്തനേഷ്യസ് എൻജിനീയറിങ് കോളജിലെ പൂർവവിദ്യാർഥി കൂടിയാണ് അദ്ദേഹം. സമാപന ചടങ്ങിൽ എൻ.ബി.ടി.സി മാനേജിങ് ഡയറക്ടറായ കെ.ജി. എബ്രഹാമും മറ്റു പ്രമുഖരും പങ്കെടുത്തു.
ചിത്രരചന, ഡാൻസ്, ലളിതഗാനം, പദ്യപാരായണം, പ്രസംഗം, ഫാൻസി ഡ്രസ്, സമൂഹഗാനം, ഗ്രൂപ് ഡാൻസ്, അലുംനി ഷോ എന്നിവയിൽ മത്സരം നടത്തിയതായി കൺവീനർ ജിബി ജോസഫ്, ചെയർമാൻ ജ്യോതിദാസ് എന്നിവർ അറിയിച്ചു. കിൻറർ ഗാർട്ടൺ, സബ് ജൂനിയർ, ജൂനിയർ, സീനിയർ എന്നീ വിഭാഗങ്ങളിലായി നാന്നൂറിൽപരം കുട്ടികൾ 29 മത്സരയിനങ്ങളിലായി നാലുവേദികളിൽ അണിനിരന്നു. ഇതിനോടനുബന്ധിച്ച് കെ.ഇ.എഫ് അംഗങ്ങളുടെ ഫോട്ടോ പ്രദർശനവും നടന്നു. മുൻവർഷത്തെ ചാമ്പ്യന്മാരായ മാർ അത്തനേഷ്യസ് എൻജിനീയറിങ് കോളജിന് തന്നെയാണ് ഈ വർഷത്തെ കിരീടവും. തൃശൂർ എൻജിനീയറിങ് കോളജിന് രണ്ടാം സ്ഥാനവും കെ.ഇ.എക്ക് മൂന്നാം സ്ഥാനവും ലഭിച്ചു. സർഗപ്രതിഭകളായി സബ് ജൂനിയർ വിഭാഗത്തിൽ ഐറിൻ അന്ന ലിൻസ്, ജൂനിയർ വിഭാഗത്തിൽ അപർണ സുധീർ, സീനിയർ വിഭാഗത്തിൽ രാഗ കണ്ണൻ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.