കുവൈത്ത് സിറ്റി: 21ാമത് കുവൈത്ത് അന്താരാഷ്ട്ര മ്യൂസിക് ഫെസ്റ്റിവലിന് തുടക്കമായി. ചൈനീസ് ബാൻഡ് ‘ഗ്വാൻചി’യുടെ മികച്ച പ്രകടനം മേളയെ ശ്രദ്ധേയമാക്കി. വാർത്താവിനിമയ മന്ത്രി മുഹമ്മദ് അൽ ജബ്രിയുടെ രക്ഷാകർതൃത്വത്തിൽ നാഷനൽ കൗൺസിൽ ഒാഫ് കൾചർ, ആർട്സ് ആൻഡ് ലിറ്ററേച്ചറിെൻറ നേതൃത്വത്തിലാണ് ഫെസ്റ്റിവൽ അരങ്ങേറുന്നത്.
ജൂൺ 28ന് സമാപിക്കും. അന്തരിച്ച കലാകാരൻ മർസൂഖ് അൽ മർസൂഖിനെ പരിപാടിയിൽ അനുസ്മരിച്ചു. ഉദ്ഘാടന ദിവസം നടന്ന സംഗീതനിശക്ക് പ്രമുഖ ഗായകൻ റാഷിദ് അൽ നുവൈസിർ നേതൃത്വം നൽകി. നിരവധി പ്രമുഖ സംഗീതജ്ഞർ അൽ മർസൂഖ് ട്യൂൺസിന് കീഴിൽ അണിനിരന്നു. തുർക്കി, ബഹ്റൈൻ എന്നിവിടങ്ങളിൽനിന്നുള്ള സംഗീതജ്ഞരും അടുത്ത ദിവസങ്ങളിൽ പരിപാടികൾ അവതരിപ്പിക്കും.
ചൊവ്വാഴ്ച കുവൈത്ത് നാഷനൽ മ്യൂസിയത്തിൽ അൽ സായിദ് ഫോക്ലോർ ബാൻഡ് നാടൻ സംഗീതം അവതരിപ്പിക്കും. 1998ലാണ് നാഷനൽ കൗൺസിൽ ഒാഫ് കൾചർ, ആർട്സ് ആൻഡ് ലിറ്ററേച്ചറിെൻറ ആഭിമുഖ്യത്തിൽ ആദ്യ അന്താരാഷ്ട്ര സംഗീതോത്സവം നടന്നത്. തുടർന്ന് എല്ലാ വർഷങ്ങളിലും കുവൈത്തി പൈതൃക സംഗീതവും അന്താരാഷ്ട്ര സംഗീതവും സമന്വയിപ്പിച്ച് സംഗീതോത്സവം നടത്താറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.