കുവൈത്ത് സിറ്റി: ഇന്ത്യയിൽ വർധിച്ചുവരുന്ന സംഘ്പരിവാർ ആക്രമണങ്ങളിൽ പ്രതിഷേധിച്ച് കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈത്തിെൻറ നേതൃത്വത്തിൽ ‘നോട്ട് ഇൻ മൈ നെയിം’ കാമ്പയിൻ സംഘടിപ്പിച്ചു. പരിപാടിയിൽ അവതരിപ്പിക്കപ്പെട്ട ഗോമാംസത്തിെൻറ പേരിൽ ഇന്ത്യയിൽ നടക്കുന്ന ആക്രമണങ്ങളുടെ തത്സമയ ആവിഷ്കാരം സദസ്സിന് വേറിട്ട അനുഭവമായി.
സദസ്സിനെ ഞെട്ടിച്ച് ഗോസംരക്ഷകർ പരിപാടി അലങ്കോലപ്പെടുത്താൻ എത്തുകയും അവരുടെ കാപട്യം തുറന്നുകാട്ടുകയും ചെയ്ത അവതരണം സദസ്സിനെ അൽപസമയം ആശങ്കയിലാക്കി. ഇന്ത്യയിൽ ന്യൂനപക്ഷവും ദലിതുകളും അനുഭവിക്കുന്ന ഭീതിജനകമായ അവസ്ഥയിലേക്ക് വിരൽ ചൂണ്ടുന്നതായി ഇൗ അവതരണം. അബ്ബാസിയ പ്രവാസി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷൻ ചെയർമാൻ പ്രഫ. എ.പി. അബ്ദുൽ വഹാബ് ഉദ്ഘാടനം ചെയ്തു. രാജ്യത്ത് നടക്കുന്ന അനീതികൾക്കെതിരെ ഇടതുപക്ഷ-മതനിരപേക്ഷ മനസ്സുകൾ ഒന്നിക്കണമെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. കല ആക്ടിങ് പ്രസിഡൻറ് കെ.വി. നിസാർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജെ. സജി സ്വാഗതം പറഞ്ഞു.
വിവിധ സംഘടനാ പ്രതിനിധികളായ ഫൈസൽ മഞ്ചേരി, ധർമ്മരാജ് മടപ്പള്ളി, അൻവർ സഇൗദ്, ഹംസ പയ്യന്നൂർ, ഹമീദ് കേളേത്ത്, ടി.വി. ഹിക്മത്, ബഷീർ ബാത്ത, അബ്ദുൽ ഫത്താഹ് തയ്യിൽ, മുഹമ്മദ് റിയാസ് എന്നിവർ സംസാരിച്ചു. സമൂഹിക-സാംസ്കാരിക- മാധ്യമ പ്രവർത്തകർ പരിപാടിയിൽ സംബന്ധിച്ചു. കല കുവൈത്ത് പ്രവർത്തകർ അവതരിപ്പിച്ച പാട്ടുകളും കവിതകളുമുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.