അബ്ബാസിയ: കല ആർട്ട് കുവൈത്തിെൻറ ഇൗ വർഷത്തെ സാംബശിവൻ അവാർഡ് അദ്ദേഹത്തിെൻറ മകനും പ്രശസ്ത കാഥികനുമായ ഡോ. വസന്തകുമാർ സാംബശിവന് നൽകും. 25,000 രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് അവാർഡ്. കല ആർട്ട് കുവൈത്ത് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചതാണ് ഇക്കാര്യം. പിതാവിെൻറ പാത പിന്തുടർന്ന് കഥാപ്രസംഗ വേദിയിൽ 22 വർഷം പിന്നിടുന്ന വസന്തകുമാർ സാംബശിവൻ അവാർഡ് ദാന പരിപാടിയോടനുബന്ധിച്ച് കഥാപ്രസംഗം അവതരിപ്പിക്കുകയും ചെയ്യും. നാലായിരത്തോളം വേദികളിലായി 28 കഥകൾ ഇതിനകം അവതരിപ്പിച്ചിട്ടുണ്ട്. രസതന്ത്രത്തിൽ ബിരുദാനന്തര ബിരുദവും എം.ഫിലും പിഎച്ച്.ഡിയും നേടിയിട്ടുള്ള വസന്തകുമാർ കൊല്ലം ശ്രീനാരായണ കോളജിലെ കെമിസ്ട്രി പി.ജി വിഭാഗം മേധാവിയായിരുന്നു. സാംബശിവെൻറ കഥകൾ കൂടാതെ 15 കഥകൾ സ്വന്തമായും എഴുതി അവതരിപ്പിച്ചു.
കെടാമംഗലം സദാനന്ദൻ സ്മാരക സവ്യസാചി അവാർഡ്, ഇടക്കൊച്ചി പ്രഭാകരൻ കാഥികപത്മം അവാർഡ്, കടലൂർ ബാലൻ അവാർഡ്, എനർജി കൺസർവേഷൻ അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. മുൻവർഷങ്ങളിൽ പ്രശസ്ത എഴുത്തുകാരായ യു.എ. ഖാദർ, വൈശാഖൻ, അക്ബർ കക്കട്ടിൽ, കവിയും നാടകകൃത്തുമായ കരിവെള്ളൂർ മുരളി, പ്രഭാഷകനും നിരൂപകനുമായ ഡോ. എം.എൻ. കാരശ്ശേരി, നർത്തകിയും നടിയുമായ താരാ കല്യാൺ എന്നിവർക്കാണ് കല ആർട്ട് കുവൈത്ത് സാംബശിവൻ പുരസ്കാരം നൽകിയത്. സെപ്റ്റംബർ 15ന് വൈകീട്ട് നാലിന് അബ്ബാസിയ കമ്യൂണിറ്റി ഹാളിൽ സംഘടിപ്പിക്കുന്ന കേരളീയം 2017 പരിപാടിയിൽ പുരസ്കാരം സമ്മാനിക്കും. കല ആർട്ട് കുവൈത്ത് ശിശുദിനത്തോടനുബന്ധിച്ച് വർഷംതോറും കുട്ടികൾക്കായി സംഘടിപ്പിച്ചുവരാറുള്ള ‘നിറം’ ചിത്രരചനാ മത്സരം ഇൗ വർഷം നവംബർ 10ന് ഖൈത്താൻ ഇന്ത്യൻ കമ്യൂണിറ്റി സ്കൂളിൽ നടത്താൻ തീരുമാനിച്ചതായും ഭാരവാഹികൾ അറിയിച്ചു. വാർത്താസമ്മേളനത്തിൽ പ്രസിഡൻറ് സാംകുട്ടി തോമസ്, ജനറൽ സെക്രട്ടറി സുനിൽകുമാർ, അംഗങ്ങളായ ശിവകുമാർ, പി.പി. സമീർ, വി.പി. മുകേഷ്, ജെയ്സൺ ജോസഫ്, ഹസ്സൻകോയ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.