കുവൈത്ത് സിറ്റി: ഫലസ്തീനുള്ള കുവൈത്തിന്റെ പിന്തുണ പ്രതിഫലിപ്പിച്ച് വിമൻസ് അസോസിയേഷൻ പ്രദർശനം. 16 സ്കൂളുകളിൽനിന്നുള്ള 77 കലാസൃഷ്ടികളുമായി നടന്ന പ്രദർശനം ശ്രദ്ധേയമായി. ‘ഫലസ്തീൻ ത്രൂ കുവൈത്ത് ഐ’ എന്ന പേരിലുള്ള ആർട്ട് എക്സിബിഷൻ ഇസ്രായേൽ അധിനിവേശത്തിന്റെയും ഫലസ്തീനികളുടെ ചരിത്രത്തിന്റെയും വർത്തമാനത്തിന്റെയും ആവിഷ്കാരമായി.
കുവൈത്തും ഫലസ്തീനും തമ്മിലുള്ള സൗഹൃദം വ്യക്തമാക്കുന്ന ചിത്രങ്ങളും പ്രദർശനത്തിലുണ്ടായി.
ഫലസ്തീൻ ലക്ഷ്യത്തെക്കുറിച്ച് ബോധവത്കരിക്കുന്നതിന്റെ ഭാഗമാണ് പ്രദർശനമെന്ന് കമ്യൂണിറ്റി ഡെവലപ്മെന്റ് വളന്ററി വിമൻസ് സൊസൈറ്റി ഫോർ കമ്യൂണിറ്റി ഡെവലപ്മെന്റ് ചെയർവുമൺ ശൈഖ ഫാദിയ സാദ് അബ്ദുല്ല അസ്സബാഹ് പറഞ്ഞു. ഇസ്രായേൽ ആക്രമണങ്ങൾ അറബികളെയും മുസ്ലിംകളെയും മാത്രമല്ല, മുഴുവൻ മനുഷ്യരാശിയെയും ബാധിക്കുന്നതായും ചൂണ്ടിക്കാട്ടി. ഫലസ്തീന് 1948 മുതലുള്ള കുവൈത്തിന്റെ ചരിത്രപരമായ പിന്തുണയും നിലവിലെ പ്രതിസന്ധിഘട്ടത്തിൽ നൽകുന്ന സഹായവും ഫലസ്തീൻ അംബാസഡർ റാമി തഹ്ബൂബ് വ്യക്തമാക്കി.
ഫലസ്തീൻ ജനതയോടുള്ള അചഞ്ചലമായ ഐക്യദാർഢ്യത്തിന് കുവൈത്തിന് നന്ദിയും രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.