കുവൈത്ത് സിറ്റി: മായംകലർന്നതും കാലഹരണപ്പെട്ടതുമായ ഭക്ഷ്യ ഉൽപന്നങ്ങളുടെ വിതരണം തടയുന്നതിനായി കർശന നടപടികളുമായി വാണിജ്യ വ്യവസായ മന്ത്രാലയം. കാലഹരണപ്പെട്ട മാംസം, മത്സ്യം, ചീസ് എന്നിവ ഗണ്യമായ അളവിൽ കൈവശംവെച്ചതായി കണ്ടെത്തിയ മൂന്നു കമ്പനികൾക്കെതിരെ നടപടിയെടുക്കാൻ മന്ത്രാലയം ഫെഡറേഷൻ ഓഫ് അസോസിയേഷൻസിനോട് ആവശ്യപ്പെട്ടു.
കമ്പനികൾക്കെതിരെ കർശനമായ ശിക്ഷാ നടപടികൾ വിശദീകരിച്ചുകൊണ്ട് മന്ത്രാലയം യൂനിയൻ ഓഫ് കോഓപറേറ്റിവ് സൊസൈറ്റിക്ക് ഔദ്യോഗിക കത്ത് അയച്ചു. നിയമലംഘനം നടത്തുന്ന കമ്പനികളിൽനിന്നുള്ള ഒരു ഉൽപന്നവും വിൽക്കരുതെന്ന് സഹകരണ സംഘങ്ങൾക്ക് നിർദേശം നൽകി.
കാലഹരണപ്പെടൽ തീയതികളിൽ കൃത്രിമം കാണിക്കുകയോ ഉപഭോഗത്തിന് അനുയോജ്യമല്ലാത്തവ വിൽക്കുകയോ ചെയ്യുന്ന എല്ലാ കമ്പനികൾക്കുമെതിരെ കർശന നടപടികൾ തുടരും. സഹകരണ സംഘങ്ങൾ, വിപണികൾ, വിവിധ ഔട്ട്ലെറ്റുകൾ എന്നിവയിൽ നിലവാരമില്ലാത്ത സാധനങ്ങൾ ഇല്ലെന്ന് ഉറപ്പാക്കുകയാണ് ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.