കുവൈത്ത് സിറ്റി: നാട്ടിൽ തെരഞ്ഞെടുപ്പ് പോരിന് കേളികൊട്ടുയർന്നപ്പോൾ സോഷ്യൽ മീഡിയ അങ്കത്തട്ടിൽ മുന്നണിപ്പോരാളികളായി പ്രവാസികൾ. വോട്ടുചെയ്യാൻ അവസരമില്ലെങ്കിലും തങ്ങൾ പിന്തുണക്കുന്ന കക്ഷികൾക്കും മുന്നണികൾക്കും വോട്ടുറപ്പിക്കാൻ അവർ അരയും തലയും മുറുക്കി രംഗത്തുണ്ട്. സമൂഹ മാധ്യമങ്ങളിൽ നാട്ടിലുള്ളവരെക്കാൾ പ്രവാസികളാണ് സജീവം.
പ്രവാസികളുടെ വാട്സ്ആപ് ഗ്രൂപ്പുകളിലും ഫേസ്ബുക്ക് വാളുകളിലും തെരഞ്ഞെടുപ്പിെൻറ ചൂടും ചൂരും നിറഞ്ഞുനിൽക്കുകയാണ്.സ്ഥാനാർഥികളുടെ ഗുണദോഷങ്ങളും ആരോപണ പ്രത്യാരോപണവും വിവാദവും എല്ലാം വിടാതെ പിന്തുടരുന്നുണ്ട്. അതേസമയം, ഇവിടത്തെ ചർച്ചകളിലും പ്രവാസ വിഷയങ്ങൾ കാര്യമായി കടന്നുവരുന്നില്ല. അവകാശവാദങ്ങളും വീമ്പുപറച്ചിലും വെല്ലുവിളികളുമെല്ലാമായി രംഗം സജീവമാക്കുന്ന പ്രവാസികൾ പക്ഷേ, തൊഴിൽ രംഗത്ത് നിലനിൽപ് ഭീഷണിയിലാണ്. നാട്ടിൽനിന്ന് വ്യത്യസ്തമായി പ്രവാസ ലോകത്തെ രാഷ്ട്രീയപ്പോരിന് സൗഹൃദത്തിെൻറ മേെമ്പാടിയുണ്ട്. ഫേസ്ബുക്ക് പോസ്റ്റുകൾക്ക് താഴെ കമൻറുകളായി വീറോടെ വാദിക്കുന്നതിനിടയിലെ കുശലാന്വേഷണവും തമാശകളും കാണാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.