കുവൈത്ത് സിറ്റി: കുവൈത്തിൽ നിന്ന് ലീവിന് നാട്ടിൽ പോയ പ്രവാസി അപകടത്തിൽ മരണപ്പെട്ടു. കാസർകോട് സ്വദേശി പുല്ലൂർ മാടിക്കൽ കുറുമ്പാനത്തെ കൃഷ്ണദാസ് (45) ആണ് മരണപ്പെട്ടത്. കാഞ്ഞങ്ങാട് വെള്ളിക്കോത്ത് പെരളത്ത് മിനി ലോറിയും സ്കൂട്ടിയും കൂട്ടിയിടിച്ചാണ് അപകടം.
കുവൈത്തിലെ കെ.ഡി.ഡി കമ്പനിയിൽ ജോലിക്കാരനായ കൃഷ്ണദാസ് ഒരു മാസം മുമ്പാണ് നാട്ടിലേക്ക് പോയത്. കുവൈത്തിലേക്ക് തിരിച്ചു വരാനുള്ള ടിക്കറ്റിന്റെ ആവശ്യത്തിന് കാഞ്ഞങ്ങാട്ടേക്ക് പോകുന്ന വഴിയാണ് അപകടം. അപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ കൃഷ്ണദാസിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൂടെ ഉണ്ടായിരുന്ന കുവൈത്തിൽ ജോലി ചെയ്യുന്ന സഹോദരൻ കൃഷ്ണകുമാർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. രാമൻ പാർവതി എന്നിവരുടെ മകനാണ് കൃഷ്ണദാസ്. ഭാര്യ: ദിവ്യ. മക്കൾ: ദൃശ്യ,ശ്രദ്ധ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.