കുവൈത്ത് സിറ്റി: കേരളത്തിൽ വാക്സിനേഷൻ സർട്ടിഫിക്കറ്റിൽ തീയതിയും ബാച്ച് നമ്പറും കൂടി ചേർത്ത് പരിഷ്കരിക്കുന്നതിനെ സ്വാഗതംചെയ്ത് പ്രവാസികൾ. കുത്തിവെപ്പെടുത്ത തീയതിയും വാക്സിൻ ബാച്ച് നമ്പറും പലരാജ്യങ്ങളും പ്രവാസികളോട് ആവശ്യപ്പെടുന്ന പശ്ചാത്തലത്തിലാണ് സര്‍ട്ടിഫിക്കറ്റില്‍ ഇവകൂടി ചേര്‍ക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയത്. ഇതിനായുള്ള ഇ- ഹെല്ത്തിെൻറ പോര്‍ട്ടലില്‍ അപ്ഡേഷൻ നടത്തിവരുകയാണ്.
അടുത്ത ദിവസം മുതല്‍തന്നെ ബാച്ച് നമ്പറും തീയതിയും ചേര്‍ത്ത പുതിയ സര്‍ട്ടിഫിക്കറ്റ് നൽകിത്തുടങ്ങും. നേരത്തെ സര്‍ട്ടിഫിക്കറ്റ് എടുത്തവർക്കും പുതിയ വിവരങ്ങൾ ചേർത്തുള്ള സർട്ടിഫിക്കറ്റുകൾ ലഭിക്കും. ഇതിനായി നേരത്തെ സര്‍ട്ടിഫിക്കറ്റ് എടുത്തവര്‍ സംസ്ഥാന സര്‍ക്കാറിെൻറ https://covid19.kerala.gov.in/vaccine/ എന്ന പോര്‍ട്ടലില്‍ പ്രവേശിച്ച് ലഭിച്ച പഴയ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കിയിട്ട് വേണം പുതിയതിന് അപേക്ഷിക്കേണ്ടത്.
കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിെൻറ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുേമ്പാൾ ഒാരോ ഡോസും വാക്സിൻ സ്വീകരിച്ച തീയതിയും ബാച്ച് നമ്പറും ചോദിക്കുന്നുണ്ട്. ആഗസ്റ്റ് ഒന്നുമുതൽ കുവൈത്ത് വിദേശികൾക്ക് പ്രവേശനം അനുവദിക്കുന്നുണ്ടെങ്കിലും അംഗീകൃത വാക്സിൻ സ്വീകരിക്കണമെന്ന നിബന്ധനയുണ്ട്.
വാക്സിനേഷൻ വിവരങ്ങൾ ഇമ്യൂൺ ആപ്പിൽ നൽകണം. ഫൈസർ, ആസ്ട്രസെനഗ, മോഡേണ, ജോൺസൻ ആൻഡ് ജോൺസൻ എന്നീ വാക്സിനുകളാണ് കുവൈത്ത് അംഗീകരിച്ചിട്ടുള്ളത്. ഇന്ത്യയിൽ വിതരണം ചെയ്യുന്ന കോവിഷീൽഡും ആസ്ട്രസെനഗയും ഒന്നുതന്നെയാണെന്ന് കുവൈത്ത് അധികൃതരെ ബോധ്യപ്പെടുത്താൻ കഴിയും.
എന്നാൽ, ബാച്ച് നമ്പറും തീയതിയും ഇല്ലാത്ത സർട്ടിഫിക്കറ്റ് കൊണ്ട് പ്രയോജനം ഉണ്ടായിരുന്നില്ല. ഇൗ പ്രശ്നത്തിനാണ് ഇപ്പോൾ പരിഹാരമാകുന്നത്. https://vaxcert.moh.gov.kw/SPCMS/PH/CVD_19_Vaccine_External_Registration.aspx എന്ന ലിങ്ക് വഴിയാണ് വിദേശത്ത് വാക്സിൻ സ്വീകരിച്ച കുവൈത്തികളുടെയും പ്രവാസികളുടെയും രജിസ്ട്രേഷൻ നടത്തുന്നത്. സിവിൽ െഎഡി, ഇ- മെയിൽ വിലാസം എന്നിവ അടിച്ചുകൊടുത്താൽ മെയിലിലേക്ക് വൺ ടൈം വെരിഫിക്കേഷൻ കോഡ് അയച്ചുതരും. ഇത് വെരിഫിക്കേഷൻ പേജിൽ പൂരിപ്പിക്കുക.
തുടർന്ന് വ്യക്തിഗത വിവരങ്ങളും വാക്സിനേഷൻ വിവരങ്ങളും നൽകി രജിസ്ട്രേഷൻ പൂർത്തിയാക്കാം. വാക്സിനേഷൻ സർട്ടിഫിക്കറ്റിെൻറ പി.ഡി.എഫ് 500 കെ.ബിയിൽ കൂടാത്ത സൈസിൽ അപ്ലോഡ് ചെയ്യണം. മൂന്ന് പ്രവൃത്തി ദിവസത്തിനകം പബ്ലിക് ഹെൽത്ത് ഡിപ്പാർട്ട്മെൻറ് പരിശോധിച്ച് അംഗീകാരം നൽകും.
കുവൈത്ത് സിറ്റി: വിദേശത്ത് പോകുന്നവർക്ക് നല്കുന്ന വാക്സിനേഷന് സര്‍ട്ടിഫിക്കറ്റില്‍ ബാച്ച് നമ്പറും തീയതിയും കൂടി ചേര്‍ക്കുമെന്ന പ്രഖ്യാപനത്തെ െഎ.എം.സി.സി ജി.സി.സി കമ്മിറ്റി സ്വാഗതം ചെയ്തു.
ഇക്കാര്യം ആവശ്യപ്പെട്ട് ഐ.എം.സി.സി മുഖ്യമന്ത്രിക്ക് ആദ്യം കത്ത് നൽകിയിരുന്നതായി ഭാരവാഹികൾ പറഞ്ഞു. വിഷയം പരിഗണിച്ച് ഉടനടി നടപടി കൈക്കൊണ്ട മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും നന്ദി അറിയിക്കുന്നതായി െഎ.എം.സി.സി ജി.സി.സി ചെയർമാൻ സത്താർ കുന്നിൽ നന്ദി അറിയിച്ചു.
കുവൈത്ത് സർക്കാറിെൻറ ഔദ്യോഗിക വെബ്സൈറ്റിൽ ആദ്യ രണ്ട് വാക്സിനേഷനുകളുടെ തീയതിയും ഒപ്പം വാക്സിൻ ബാച്ച് നമ്പറുകളും ആവശ്യപ്പെട്ടിരുന്നു. ഇക്കാരണത്താൽ നാട്ടിലുള്ള പല പ്രവാസികൾക്കും വിവരങ്ങൾ പൂർണമായി നൽകാൻ കഴിഞ്ഞിരുന്നില്ല.
കുവൈത്ത് സിറ്റി: കേരളസർക്കാർ നൽകുന്ന കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റിൽ വാക്സിൻ ബാച്ച് നമ്പറും തീയതിയും കൂടി ചേർത്ത് നൽകാനുള്ള തീരുമാനം സ്വാഗതാർഹമാണെന്ന് കെ.കെ.എം.എ വാർത്താക്കുറിപ്പിൽ പറഞ്ഞു.
ബാച്ച് നമ്പർ ഇല്ലാത്ത സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്തവർക്ക് ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. ബാച്ച് നമ്പർ ഇല്ലാത്ത അപൂർണമായ രജിസ്ട്രേഷൻ കുവൈത്ത് തിരസ്കരിക്കുമോ എന്നാണ് ആശങ്ക. ബാച്ച് നമ്പറും തീയതിയും കൂടി ചേർത്തുള്ള സർട്ടിഫിക്കറ്റ് കാലതാമസമില്ലാതെ വിതരണം ചെയ്യണമെന്നാവശ്യപ്പെട്ട് സംഘടന സംസ്ഥാന ആരോഗ്യ മന്ത്രിക്കും മുഖ്യമന്ത്രിക്കും നോർക്കക്കും ഇ-മെയിൽ നിവേദനം അയച്ചിരുന്നു.
വിദേശങ്ങളിൽ വാക്സിൻ എടുത്തവർ കുവൈത്തിലേക്കുള്ള യാത്രക്ക് മുമ്പായി അത് രജിസ്റ്റർ ചെയ്യാനും വാക്സിൻ സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്ത് ഉറപ്പുവരുത്താനും കുവൈത്ത് ആരോഗ്യമന്ത്രാലയം സംവിധാനമൊരുക്കിയിട്ടുണ്ട്. അതിൽ എടുത്ത വാക്സിെൻറ ബാച്ച് നമ്പറും തീയതിയും രേഖപ്പെടുത്തണം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.