കുവൈത്ത് സിറ്റി: മേഖലയിലെ മുൻനിര റീെട്ടയിൽ വ്യാപാര ശൃംഖലയായ ലുലു ഹൈപ്പർ മാർക്കറ്റിൽ 'എക്സ്പീരിയൻസ് ഇൗജിപ്ത്' ഫെസ്റ്റിവലിന് തുടക്കമായി.
നവംബർ മൂന്നിന് ലുലു ദജീജ് ഒൗട്ട്ലെറ്റിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ കുവൈത്തിലെ ഇൗജിപ്ഷ്യൻ എംബസിയിലെ കൊമേഴ്സ്യൽ റപ്രസേൻറഷൻ മേധാവി അഹ്മദ് ബിദവി, ലുലു മാനേജ്മെൻറ് പ്രതിനിധികൾ, ഉപഭോക്താക്കൾ, അഭ്യുദയകാംക്ഷികൾ തുടങ്ങിയവർ സംബന്ധിച്ചു. നവംബർ 13 വരെയാണ് കാമ്പയിൻ.
ആഘോഷത്തോടനുബന്ധിച്ച് പൈതൃകങ്ങളുടെ മോഡലുകളും മനോഹരമായ അലങ്കാരങ്ങളുമായി ലുലുവിെൻറ എല്ലാ ശാഖകളും ആകർഷകമാക്കിയിട്ടുണ്ട്. മിസ്റിെൻറ പൈതൃകങ്ങളുടെ ആവിഷ്കാരങ്ങളും കലാരൂപങ്ങളും ഉദ്ഘാടന പരിപാടിക്ക് മാറ്റുകൂട്ടി.
കാമ്പയിൻ കാലയളവിൽ ഇൗജിപ്ഷ്യൻ ബ്രാൻഡഡ് ഉൽപന്നങ്ങളുടെ പ്രത്യേക പ്രദർശനവും വിൽപനയുമുണ്ടാവും. ആകർഷകമായ വിലയിൽ ഉപഭോക്താക്കൾക്ക് ഇത് ലഭ്യമാണെന്ന് മാനേജ്മെൻറ് വ്യക്തമാക്കി.
11 ദിവസത്തെ കാമ്പയിനിൽ ആകർഷകമായ നറുക്കെടുപ്പുകളും സമ്മാനങ്ങളുമുണ്ടാകും. ഒാരോ അഞ്ച് ദീനാർ പർച്ചേസിനും പങ്കാളിത്ത അവസരം നൽകുന്ന നറുക്കെടുപ്പിലൂടെ ഒന്നാം സ്ഥാനം നേടുന്നവർക്ക് (മൂന്നംഗ കുടുംബം) കൈറോയിലേക്ക് റിേട്ടൺ ട്രിപ് വിമാന ടിക്കറ്റ് നൽകും.
ഏഴ് രണ്ടാം സ്ഥാനക്കാർക്ക് (ഒാരോരുത്തർക്ക്) റിേട്ടൺ ട്രിപ് വിമാന ടിക്കറ്റ് നൽകും. മറ്റു നിരവധി സമ്മാനങ്ങളുമുണ്ടാകും. ഇൗജിപ്ഷ്യൻ പൈതൃക രൂപങ്ങളുടെ പശ്ചാത്തലത്തിൽ പടം എടുക്കാൻ കഴിയുന്ന സെൽഫി കോർണറാണ് മറ്റൊരു ആകർഷണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.